728-pixel-x-90-2-learn
728-pixel-x-90
<< >>

” പൃഥ്വിയുടെ നാലാം വരവ് ” – പോലീസ് വേഷത്തിൽ !

ഒരു വർഷത്തിൽ തന്നെ നാല് വ്യത്യസ്തയാർന്ന പൊലീസ് വേഷങ്ങൾ. വൈവിധ്യമുള്ള റോളുകൾക്കായി താരങ്ങൾ കാത്തിരിക്കുമ്പോഴാണ് പൃഥ്വിരാജ് തന്റെ നാലാം പൊലീസ് വേഷം ഗംഭീരമാക്കാൻ ഒരുങ്ങുന്നത്. ശ്യാംധർ സംവിധാനം ചെയ്യുന്ന സെവൻത് ഡേയിലാണ് മധ്യവയസ്കനായ ഐ.പി.എസ് ഓഫീസറായി പൃഥ്വി എത്തുന്നത്. റെക്കാഡിക്കലല്ലാത്ത ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഒരു കേസന്വേഷണവും അതിന്‍റെ സസ്പെൻസ് നിറഞ്ഞ ക്ളൈമാക്സുമാണ് സെവൻത് ഡേ പറയുന്നത്. ത്രീ ഡോട്ട്സ് ഫെയിം ജനനി അയ്യരാണ് പൃഥ്വിക്ക് ജോഡിയായി എത്തുന്നത്. വിനയ് ഫോർട്ട്, അജ്മൽ, രാഹുൽ മാധവ്, പ്രവീൺ പ്രേം, ടി.ജി. രവി, പ്രശാന്ത് നാരായണൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഔറംഗസീബ്, മുംബയ് പൊലീസ്, മെമ്മറീസ് ചിത്രങ്ങളാണ് പൃഥ്വിയുടെ ഈ വർഷത്തെ റിലീസ് ചെയ്ത പൊലീസ് വേഷങ്ങള്‍. ഇതില്‍ ഔറംഗസീബ് വിജയമായില്ലെങ്കിലും മുംബൈ പോലീസും മെമ്മറീസും മികച്ച വിജയം നേടി. മണിരത്നത്തിന്‍റെ രാവണന്‍, വിനയന്‍റെ സത്യം, പത്മകുമാറിന്‍റെ വര്‍ഗ്ഗം എന്നിവയാണ് പൃഥ്വിയുടെ ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷങ്ങള്‍.

ASH INDIA NEWS

Leave a Reply