728-pixel-x-90-2-learn
728-pixel-x-90
<< >>

പൂമരം കാനഡയില്‍

ടൊറന്റോ: പ്രശസ്തനടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന സിനിമ ‘പൂമരം’ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്ലിലും സ്കാര്‍ബറോയിലും ഈ വാരാന്ത്യം ചിത്രം പ്രദര്‍ശിപ്പിക്കും.
രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം അടുത്തിടെ റിലീസായ പൂമരം കേരളത്തില്‍ വന്‍ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലാ യുവജനോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന അതീവഹൃദ്യമായ കാമ്പസ് ചിത്രമാണ്‌ പൂമരം.’1983′, ‘ആക് ഷന്‍ ഹീറോ ബിജു’ എന്നീ സ്വഭാവികസിനിമകള്‍ മലയാളത്തിന് സമ്മാനിച്ച എബ്രിഡ് ഷൈനാണ്‌ സംവിധായകന്‍. ‘ഞാനും ഞാനുമെന്റാളും’ ഉള്‍പ്പെടെ പൂമാരത്തിലെ ചിത്രങ്ങള്‍ റിലീസിന് മുമ്പ്തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. നീത പിള്ളയാണ് നായിക.
റിച്ച്മണ്ട് ഹില്ലിലെ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മാര്‍ച്ച്‌ 23 രാത്രി 9.30, 24നു വൈകിട്ട് 6.30, 9.30, 25നു വൈകിട്ട് 7.30 എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍. മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ഫെബ്രുവരി 24 ഉച്ചകഴിഞ്ഞ് 3.00നു ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply