728-pixel-x-90-2-learn
728-pixel-x-90
<< >>

പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു

ഡല്‍ഹി: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ ട്വിറ്ററില്‍ കൂടിയാണ് രാജി വാര്‍ത്ത അറിയിച്ചത് .ഈ ചുമതല വഹിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങള്‍പഠിക്കാനും നല്ല അനുഭവങ്ങള്‍ ഉണ്ടാക്കാനും പറ്റി എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. രാജിക്കത്ത് വാര്‍ത്തവിതരണ വകുപ്പ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗിന് കൈമാറി.അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.
അന്തര്‍ദേശീയ ടിവി ഷോയുടെ തിരക്കാണ് രാജിവയ്ക്കാന്‍ കാരണം എന്നാണ് അനുപം ഖേറിന്റെ വിശദീകരണം. 2017ലാണ് അനുപം ഖേര്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പ്രമേയമാകുന്ന സിനിമയായ ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്ററിലെ നായകനാണ് അനുപം ഖേര്‍. ആ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. anupam kher

DELHI DESK

Leave a Reply