728-pixel-x-90-2-learn
728-pixel-x-90
<< >>

പൂട്ടിയ ബാറുകളില്‍ 150 എണ്ണം തിങ്കളാഴ്ച്ച മുതല്‍ ബിയര്‍ പാര്‍ലറായി തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ 150 എണ്ണം ഇന്നുമുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി തുറക്കും.പൂട്ടിയ ബാറുകളില്‍ ബീയര്‍, വൈന്‍ ലൈസന്‍സിന് ഇതുവരെ അപേക്ഷിച്ചത് 190 ബാറുകള്‍ മാത്രം. നാല്‍പതോളം അപേക്ഷകളില്‍ എക്‌സൈസ് വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല.

നാലുലക്ഷം രൂപയാണു പുതിയ ലൈസന്‍സിനു വേണ്ടി ബാറുകള്‍ കെട്ടിവയ്‌ക്കേണ്ടത്. ഏതാണ്ട് എട്ടുകോടിയോളം രൂപയാണു സര്‍ക്കാരിനു ഫീസ് ഇനത്തില്‍ ഇതിലൂടെ ലഭിച്ചത്. എറണാകുളത്തും തൃശൂരിലുമാണു കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുള്ളത് – 30 വീതം. കോട്ടയത്ത് 50 അപേക്ഷകളില്‍ അഞ്ചെണ്ണത്തിനു മാത്രമേ ലൈസന്‍സ് നല്‍കിയിട്ടുള്ളൂ. കോഴിക്കോട്ടു ലഭിച്ച അഞ്ച് അപേക്ഷകര്‍ക്കും ലൈസന്‍സ് നല്‍കി. തിരുവനന്തപുരത്തു 17 എണ്ണത്തിനു ലൈസന്‍സ് ലഭിച്ചു.

ആവശ്യക്കാര്‍ കൂടുമെന്ന കണക്കുകൂട്ടലില്‍ ബിവറേജസ് കോര്‍പറേഷന്‍ കമ്പനികള്‍ക്കു നല്‍കിയ ഓര്‍ഡര്‍ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കയാണ്.ഡിസംബര്‍ മുതല്‍ മേയ് വരെയാണു കേരളത്തില്‍ ബീയര്‍ സീസണ്‍.മൂന്നുമാസത്തേക്കുള്ള ബീയര്‍, വൈന്‍ ഓര്‍ഡറാണു ബവ്‌കോ മുന്‍കൂറായി നല്‍കിയിട്ടുള്ളത്.

INDIANEWS24 TVPM

Leave a Reply