728-pixel-x-90-2-learn
728-pixel-x-90
<< >>

പൂച്ചയ്ക്ക് ആധാര്‍ കാര്‍ഡിനപേക്ഷിച്ചു;പിന്നാലെ കേസും എത്തി

കാസര്‍കോട്:വളര്‍ത്തു പൂച്ചയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിന് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.പൂച്ചയുടെ ഫോട്ടോ പതിച്ച് ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചു.പിന്നാലെ പോലീസ് കേസെടുക്കുകയും ചെയ്തു.മൊഗ്രാല്‍ പൂത്തൂര്‍ അക്ഷയസെന്ററിലെ ജീവനക്കാരി, കാര്‍ഡിന് അപേക്ഷ നല്‍കിയ കാസര്‍കോട് ജബീല്‍ മന്‍സില്‍ അസീസ് അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് ബെംഗളൂരു മേഖലാ ആധാര്‍ കാര്‍ഡ് അഡീഷനല്‍ ഡയറക്ടര്‍ ഡി എം ഗുജറാളിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

വളര്‍ത്തു മൃഗങ്ങളെ വിദേശത്ത് കൊണ്ടുപോകണമെങ്കില്‍ പ്രത്യേക രേഖകള്‍ വേണമെന്ന ചട്ടം ഉള്ളതിനാലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്.കഴിഞ്ഞ 17നാണ് അപേക്ഷ സമര്‍പ്പിച്ചത്.

INDIANEWS24.COM Kasaragod

Leave a Reply