ഇസ്ലാമാബാദ്:വളര്‍ത്തു പൂച്ചയുടെ മരണത്തിന് ഉത്തരവാദി ചികിത്സിച്ച മൃഗഡോക്ടറാണെന്ന് ആരോപിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിട്ടു.പാക്കിസ്ഥാനിലാണ് പൂച്ചയുടെ മരണം സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
പാക്കിസ്ഥാനി യുവതി പോറ്റിക്കൊണ്ടിരുന്ന പൂച്ചയുടെ മരണത്തിനുത്തരവാദി മൃഗഡോക്ടറാണെന്നായിരുന്നു പരാതി.പരാതി പരിഗണിച്ച കോടതി മൂണ്‍ എന്ന ആണ് പൂച്ചയുടെ മൃതദേഹം പുറത്തെടുത്ത് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടു.ജസ്റ്റീസ് അന്വാരുള് ഹഖാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഉത്തരവ് പുറപ്പെടുവിച്ചത്.
മൃഗഡോക്ടറായ ഒവൈസ് അനീസിനെതിരെ പാക്കിസ്ഥാനി പീനല്‍ കോഡ് 429 പ്രകാരമാണ് കേസ്.അസുഖ ബാധയെ തുടര്‍ന്ന് പൂച്ചയെ ഡോക്ടറുടെ പക്കല്‍ എത്തിച്ചു.ചികിത്സയ്ക്കായി യുവതി നല്കിയ പണം പോരെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും പണം ആവശ്യപ്പെട്ടു.വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്കാന് തയ്യാറായില്ല.തുടര്‍ന്ന് അളവില്‍ കൂടുതല്‍ ഇഞ്ചക്ഷനുകളും ഡ്രിപ്പും നല്‍കിയതിനെ ഫലമായി പൂച്ച മരണപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പ്റയുന്നു.
INDIANEWS24.COM Islamabad