728-pixel-x-90-2-learn
728-pixel-x-90
<< >>

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ നാല്‍പ്പത്  ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തിയ അർജന്‍നയുടെ പ്രസിഡന്‍റ് മൗറീസ്യോ മക്റിയുമായി നടത്തിയ നയതന്ത്രകൂടിക്കാഴ്ചകൾക്ക് ശേഷം ഇരു രാഷ്ട്രത്തലവൻമാരും ചേർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത നടത്തിയ സംയുക്തപ്രസ്താവനയ്ക്കിടെയാണ് മോദിയുടെ പരാമർശം. ”പുൽവാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചർച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.” മോദി പറഞ്ഞു.ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോദി വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തെച്ചൊല്ലി ”നിങ്ങളുടെ ഉള്ളിലെ തീ, എന്‍റെയുള്ളിലുമുണ്ട്” എന്നായിരുന്നു ഇന്നലെ പാറ്റ്ന മെട്രോ റെയിൽ ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞത്. നേരത്തേയും, പുൽവാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് ‘വന്ദേ ഭാരത് എക്സ്പ്രസിന്‍റെ’ ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

ഏതായാലും പാക്കിസ്ഥാന് മേല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍ ഇന്ത്യന്‍ സൈനികര്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് മോദിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.എപ്പോള്‍ എങ്ങിനെ എന്നത് മാത്രമാണ് കാനെണ്ടിയിരിക്കുന്നത്.അതെ സമയം പാകിസ്ഥാനും അതിര്‍ത്തിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്നാണു റിപ്പോര്‍ട്ട്.അതിര്‍ത്തിക്ക് സമീപമുള്ള ഭീകര ക്യാമ്പുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായും നേരത്തെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

INDIANEWS24 NEW DELHI DESK

 

Leave a Reply