പ്രവാസി എഴുത്തുകാരനും കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രവര്‍ത്തകനുമായ പി.എന്‍.ജ്യോതിദാസിന്റെ “മേഫ്ലവര്‍ ഒരു പുരാതന സ്വപ്നം” എന്ന കവിതാസമാഹാരത്തിന്റെ ആസ്വാദനം കല കുവൈറ്റ് മംഗഫ്, മംഗഫ്-എ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മംഗഫ് കലാ സെന്ററില്‍ വെച്ച് നടന്നു. ശോഭ സുരേഷ് മോഡറേറ്ററായ ചടങ്ങ് സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ജ്യോതിയുടെ 40 കവിതകളടങ്ങിയ പുസ്തകത്തെകുറിച്ചുള ആസ്വാദനകുറിപ്പ് ജി.സനല്‍കുമാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, കല കുവൈറ്റ് ജനറല്‍സെക്രട്ടറി ജെ.സജി, പ്രേമന് ഇല്ലത്ത്, ദേവി, ജെയിംസ്.കെ.തോമസ്, സുശീല്‍കുമാര്‍, ദീപാങ്കുരന്, ഹബീബ് റഹ്മാന്, മാത്യു.സി.വി, ദിലിപ് നടേരി, ഹരിരാജ്, കെ.പി.പൗലോസ്, ശാരംഗധരന്, പീതന്‍.കെ.വയനാട്, എന്നിവര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു. നിഖില്‍ സുധാകരന്, നിധീഷ് സുധാകരന് എന്നിവര്‍ കവിതകളവതരിപ്പിച്ചു. ജ്യോതിക്കുള്ള മംഗഫ് യൂണിറ്റുകളുടെ ഉപഹാരം കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്ത് കൈമാറി. പരിപാടിക്ക് മംഫഫ് യൂനിറ്റ് കണ്‍വീനര്‍ ബിനീഷ്.കെ.ബാബു സ്വാഗതവും മംഫഫ്-എ കണ്‍വീനര്‍ ജിജോ ഡൊമനിക് നന്ദിയും പ്രകാശിപ്പിച്ചു.