728-pixel-x-90-2-learn
728-pixel-x-90
<< >>

‘പുളുവന്‍ മത്തായി’: അനൂപ് മേനോന്‍ നുണയനാകുന്നു

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും അനൂപ് മേനോന്‍ തന്നെയാകും നായകന്‍.നുണ പറയുന്ന നായകനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് പുളുവന്‍ മത്തായി എന്നാണ്.മുഴുനീള കോമഡി ചിത്രമായിരിക്കുമെന്നാണ് സൂചന.

ഇതോടെ സജിയുടെ തുടര്‍ച്ചയായി ഇറങ്ങുന്ന മൂന്ന് ചിത്രങ്ങളിലും അനൂപ് തന്നെയാണ് നായകന്‍.2014ല്‍ ഇറങ്ങിയ ആന്‍ഗ്രി ബേബി,ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷീ ടാക്‌സി എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.

കൃഷ്ണ പൂജപ്പുരയാണ് പുളുവന്‍ മത്തായിയുടെ തിരക്കഥ തയ്യാറാക്കുന്നത്.ദുബായിലെ ഒരു കുതിരലായത്തില്‍ ജോലി ചെയ്തു വന്ന മത്തായി വളരെ ആകസ്മികമായി കേരള രാഷ്ട്രീയത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഇതൊരു രാഷ്ട്രീയ ചിത്രമല്ലെങ്കിലും കേരളത്തിലെ സമകാലിക രാഷ്ട്രീയ സ്ഥിതിഗതികള്‍ വളരെ രസകരമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

INDIANEWS24.COM MOVIES

Leave a Reply