jio 800x100
jio 800x100
728-pixel-x-90
<< >>

പുല്‍വാമ ഭീകരാക്രമണത്തില്‍ മരണം 40,ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അപലപിച്ചു,ഇന്ത്യയുടെ തിരിച്ചടി ഉടന്‍

പുൽവാമ:പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്മാരുടെ എണ്ണം  നാൽപ്പതായി.സിആർപിഎഫ് മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.നിരവധിപേര്‍ക്ക് പരിക്കേറ്റു.പലരുടെയും നില അതീവ ഗുരുതരമാണ്.മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.ഉറിയിൽ ഉണ്ടായതിനേക്കാൾ വലിയ ഭീകരാക്രമണമാണ് പുൽവാമയിൽ നടന്നത്. റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED) ഭീകരർ ഉപയോഗിച്ചതെന്ന് ദേശീയ മാധ്യമായ ദി ക്വിൻറ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻറെ തെളിവുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം പുൽവാമയിലേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വാഹനവ്യൂഹത്തില്‍ 2500-ഓളം സിആര്‍പിഎഫ് ജവാന്‍മാരുണ്ടായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ജയ്ഷെ മൊഹമ്മദിന്‍റെ ആത്മഹത്യാസ്ക്വാഡില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം.70 സൈനികവാഹനങ്ങള്‍ അടങ്ങിയ വ്യൂഹമം ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് നീങ്ങുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു സൈനിക ബസിന് നേര്‍ക്ക് സ്ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ കൊണ്ടു കയറ്റുകയായിരുന്നു.തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇത്. ഉറി ആക്രമണത്തില്‍ 17 സൈനികരാണ് കൊലപ്പെട്ടിരുന്നത്.

റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (IED)  പുൽവാമ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് ഭീകരൻ അദിൽ അഹമ്മദ് ധർ ഉപയോഗിച്ചത്. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത്. സൈന്യം ഉപയോഗിക്കുന്ന തരം ആർട്ടിലറി ഷെല്ലുകളിലോ മറ്റ് തരം ബോംബുകളിലോ സ്ഫോടകവസ്തുക്കളിലോ ഡിറ്റണേറ്റർ ഘടിപ്പിച്ചാണ് ഭീകരർ IED തയ്യാറാക്കുന്നത്. വാഹനം ഇടിക്കുന്നതിൻറെ ആഘാതത്തിൽ ഡിറ്റണേറ്റർ പ്രവർത്തിച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കും. വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കൂടി ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിറയ്ക്കുക കൂടി ചെയ്യുന്നതോടെ IEDയുടെ ആഘാതശേഷി കൂടുതൽ ഭീകരമാകും. ഒരുപക്ഷേ ലക്ഷ്യം കാണുന്നതിന് മുമ്പ് പൊട്ടിത്തെറിച്ചെന്നും വരാം. റോഡ്സൈഡ് ബോംബുകൾ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ജെയ്ഷെ ഭീകരൻ അദിൽ അഹമ്മദ് ധർ പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്കോർപിയോ കാറിൽ ഇരുനൂറ് കിലോഗ്രാമിലേറെ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നതായാണ് വിവരം.

ഇറാഖിലെ സുന്നി, ഷിയാ സംഘർഷത്തിലും രണ്ടാം ഇറാഖ് യുദ്ധത്തിൽ അമേരിക്കൻ സേനക്കെതിരെയും ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളായിരുന്നു. ഇറാഖ് യുദ്ധത്തിലെ മരണസംഖ്യയുടെ 63 ശതമാനവും അഫ്ഗാൻ യുദ്ധത്തിലെ മരണസംഖ്യയുടെ 66 ശതമാനവും IED സ്ഫോടനങ്ങളിൽ ആയിരുന്നുവെന്നാണ് കണക്ക്. ശ്രീലങ്കയിൽ തമിഴ് പുലികളും സൈന്യത്തെ ആക്രമിക്കാൻ IED വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയും അമേരിക്ക,റഷ്യ,ഫ്രാന്‍സ്,നേപ്പാള്‍,ശ്രീലങ്ക,ബ്രിട്ടന്‍  തുടങ്ങി ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പുൽവാമയിൽ നടന്ന  ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു.സൈനികർക്ക് നേരെയുണ്ടായത് ഭീരുത്വം നിറഞ്ഞ, നിന്ദ്യമായ ആക്രമണമാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.തീവ്രവാദികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി ആവശ്യപ്പെട്ടു. 2016 ല്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് സമാനമായ ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരിക്കയാണ്.

INDIANEWS24 NEW DELHI DESK

Leave a Reply