പുൽവാമ : കശ്മീരിലെ പുല്‍വാമയില്‍ മൂന്നു ജെയ്ഷെ മുഹമ്മദ് കമാണ്ടർമാരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. പ്രധാന കമാണ്ടർ കമ്രാൻ അടക്കം രണ്ടുപേരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് കീഴ്പ്പെടുത്താനായത്. ഇയാളെ കൂടാതെ അഫ്ഗാൻ ബോംബ് സ്പെഷലിസ്റ്റ് ഘാസി റഷീദും സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ.ജയ്ഷെ മുഹമ്മദിലെ പാക്കിസ്ഥാനി ചീഫ് ഓപ്പറേഷനൽ കമാൻഡറായി അറിയപ്പെടുന്ന കംമ്രാൻ, കശ്മീർ താഴ്വരയിൽ , കശ്മീർ താഴ്വരയിൽ തീവ്രവാദം പടർത്തുന്നതിലും സംഘടനയിലേക്കു ആളുകളെ റിക്രൂട്ട് ചെയ്തു പരിശീലനംനൽകുന്നതിലും സജീവമായിരുന്നു.വർഷങ്ങളായി ഇയാൾക്കുവേണ്ടി ഇന്ത്യ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഗ്രാമങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു ഒളിച്ചുകടന്നു രക്ഷപ്പെട്ടു. ഈ യാത്രകളിലൂടെയാണു സംഘടനയിലേക്കുള്ള റിക്രൂട്ടിങ്ങും നടത്തിയത്.ഇതിനിടെ, പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കരസേനയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ ഇന്ത്യ മുന്നോട്ടുവച്ചു. ഭീകരർക്കായി കശ്മീരിൽ വ്യാപക തിരച്ചിൽ ആരംഭിച്ച സൈന്യവും ജമ്മു കശ്മീർ പൊലീസുംജയ്ഷ് അനുകൂലികളായ 23 പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഒരു യുവ മേജർ അടക്കം 4 ഇന്ത്യൻ സൈനികരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.55 രാഷ്ട്രീയ റൈഫിൾസിലെ മേജര്‍ വി.എസ്.ധൗന്ദിയാല്, ഹവില്‍ദാര്‍ ഷിയോ റാം, അജയ് കുമാര്‍, ഹരി സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.ഡി ഐ ജി അടക്കം ചില പോലീസുകാര്‍ക്കും സൈനികര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.ഇന്ത്യയുടെ തിരിച്ചടിയുടെ തുടക്കമായി ഇതിനെ വിലയിരുത്താം.
ഇന്ത്യയുടെ അടുത്ത നീക്കത്തിനായി ലോകം കാതോര്‍ത്തിരിക്കുകയാണ്. ഇന്ത്യയെക്കൂടാതെ ഇറാനും പാകിസ്ഥാനെതിരെ നീങ്ങുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇറാന്റെ ഇരുപത്തിയേഴു സൈനികര്‍ കൊല്ലപ്പെട്ടതില്‍ പാകിസ്ഥാമെതിരെ കടുത്ത വിമര്‍ശനവും താക്കീതുമാണ് ഇറാന് ഉയര്‍ത്തിയത്.ഇന്നലെ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ഇറാന് വിദേശ കാര്യമന്ത്രിയും തമ്മില്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ വച്ച് നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
INDIANEWS24 NEW DELHI DESK