728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീദേവി വീണ്ടും തമിഴ് സിനിമയില്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്ന ബോളിവുഡ് നടി ശ്രീദേവി വീണ്ടും തമിഴിലേക്ക് തിരികെയെത്തുന്നു.വിജയ് നാകനാകുന്ന പുലി എന്ന ചിത്രത്തിലൂടെയാണ് താരം രണ്ട് പതിറ്റാണ്ട് ശേഷം തമിഴ് സിനിമയുടെ ഭാഗമാകുന്നത്.

ചിത്രത്തില്‍ ഹനിഷ്‌ക മോത്‌വാനിയുടെ അമ്മയായാണ് ശ്രീദേവി വേഷമിടുന്നത്.ശ്രുതി ഹസ്സന്‍, സുദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍.ശ്രീദേവിയുടെ സിനിമാ ജീവിതം തുടങ്ങിയത് പഴയകാല തമിഴ് ചിത്രങ്ങളില്‍ ബാലനടിയായി വേഷമിട്ടുകൊണ്ടായിരുന്നു.നാലാമത്തെ വയസ്സില്‍ പുറത്തിറങ്ങിയ തുണൈവന്‍ എന്ന ഭക്ത സിനിമയായിരുന്നു ആദ്യചിത്രം.പിന്നീട് തമിഴ്,തെലുങ്ക്,മലയാളം,കന്നഡ സിനിമകളിലും അഭിനയിച്ചു.13-ാം വയസ്സില്‍ തമിഴിലിറങ്ങിയ മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.ഇംഗ്ലീഷ് വിംഗ്ലീഷ് ആണ് അവസാനം ഇറങ്ങിയ ചിത്രം.

ഏറെ കാലത്തിനു ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങിയ ചിത്രത്തിന്റെ പേര് പുലിയെന്നായതില്‍ ശ്രീദേവി ഏറെ ത്രില്ലിലാണ്.ഇതിനെ അതിമനോഹരമായ അനുഭവം എന്ന വിശേഷിപ്പിച്ച് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തു.

INDIANEWS24.COM MOVIES

Leave a Reply