728-pixel-x-90-2-learn
728-pixel-x-90
<< >>

പുലി മുരുകനായി മോഹൻലാൽ

വിശുദ്ധനു ശേഷം തന്റെ കോമഡി ട്രാക്കിലേക്ക് സംവിധായകൻ വൈശാഖ് തിരിച്ചുപോകുന്നു. ഇത്തവണ വൈശാഖിനൊപ്പം കൈകോർക്കുന്നത് മോഹൻലാലാണ്. പുലി മുരുകൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും.

കോമഡിയിൽ നിന്ന് വിശുദ്ധനിലേക്ക് പോയ വൈശാഖിന്‍റെ ധൈര്യത്തിന് നിരൂപക പ്രശംസ ഏറെ കിട്ടിയിട്ടും അടുത്ത ചിത്രം ഹാസ്യ പ്രധാനമാക്കാൻ തീരുമാനിച്ചത് അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. സിബി കെ. തോമസ്- ഉദയകൃഷ്ണൻ ടീമിന്റേതാണ് സ്ക്രിപ്ട്. മമ്മൂട്ടിയുടെ പോക്കിരി രാജയുമായി സംവിധാനരംഗത്തെത്തിയ വൈശാഖ് സീനിയേഴ്സ്, മല്ലുസിംഗ്, സൗണ്ട്തോമ, വിശുദ്ധൻ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് മോഹൻലാലുമായി കൈകോർക്കുന്നത്. വൈശാഖ് ആദ്യമായി തിരക്കഥ ഒരുക്കിയ വിശുദ്ധനും സൗണ്ട്തോമയും തിയേറ്ററിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ദൃശ്യത്തിന്റെ വിജയത്തിലാണ് മോഹൻലാലും. എന്തായാലും ഇവരുടെ ഒത്തുചേരൽ മറ്റൊരു ഹിറ്റിലേക്കാണോയെന്ന് നോക്കാം.

ASH INDIANEWS4

Leave a Reply