728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകൻ നൂറ് കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം

അങ്ങനെ മലയാളത്തിൽ ഇറങ്ങിയ ഒരു സിനിമ ആദ്യമായി നൂറു കോടിയിലേറെ രൂപയുടെ കളക്ഷൻ നേടിയിരിക്കുന്നു. സൂപ്പർ താരം മോഹൻലാൽ നായകനായ പുലിമുരുകൻ ആണ് ഈ ചരിത്ര നേട്ടം കൊയ്തിരിക്കുന്നത്.

കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേൽ നേടിക്കഴിഞ്ഞ പുലിമുരുകൻ യുഎഇ–യിൽ നിന്ന് 3 ദിവസം കൊണ്ട് 13 കോകോടിക്കു മുകളില്‍ നേടി.അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടുന്നുണ്ട്.ആദ്യദിന കലക്‌ഷൻ, ആദ്യ വാര കലക്‌ഷൻ, വേഗത്തിൽ 10 കോടിയും 25 കോടിയും കലക്‌ഷൻ നേടിയ ചിത്രത്തിന് 100 കോടി നേടുന്ന മലയാള ചിത്രമെന്ന് ഖ്യാതിയും ഇനി ഈ ചിത്രരത്തിന് സ്വന്തം.കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്ക്രീനിൽ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി , മൂന്നാം ദിനം 4.83 കോടി.

INDIANEWS24.COM Movies

Leave a Reply