728-pixel-x-90-2-learn
728-pixel-x-90
<< >>

‘പുലിമുരുകന്’ കാനഡയിലും റെക്കോഡ്

ടൊറന്റോ: കേരളക്കരയെ ഉത്സവലഹരിയില്‍ ആറാടിച്ച മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ കാനഡയിലും റെക്കോഡ് വിജയത്തിലേക്ക്. ഈ വാരാന്ത്യം ഏഴ് പ്രദര്‍ശനങ്ങള്‍ കൂടി നടക്കുന്നതോടെ കാനഡയില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദര്‍ശിപ്പിക്കുന്ന മലയാള ചലച്ചിത്രം എന്ന ബഹുമതി പുലിമുരുകന്‍ സ്വന്തമാക്കും. ദിലീപ് നായകനായി കാനഡയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ‘2 കണ്‍ട്രീസിന്റെ’ റെക്കോഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

കഴിഞ്ഞ രണ്ടാഴ്ചകളില്‍ മൂന്ന് കേന്ദ്രങ്ങളിലായി പുലിമുരുകന്‍ 21 തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ എന്നിവിടങ്ങളിലാണ് ഈയാഴ്ച പ്രദര്‍ശനം.

റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഈ വാരാന്ത്യം 6 പ്രദര്‍ശനങ്ങള്‍ ഉണ്ട്. വെള്ളിയാഴ്ച [നവംബര്‍ 4] രാത്രി 10.30,  ശനിയാഴ്ച [നവംബര്‍ 5] വൈകിട്ട് 4.15, രാത്രി 10.30, ഞായറാഴ്ച [നവംബര്‍ 6] ഉച്ചയ്ക്ക് 1.15, വൈകിട്ട് 4.15, രാത്രി 10.30 എന്നിങ്ങനെയാണ് പ്രദര്‍ശനങ്ങള്‍. സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചിത്രം പ്രദര്‍ശിപ്പിക്കും.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക- ഫോണ്‍: 647-892-7650

Leave a Reply