മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുകന്‍ സിക്സ് ഡിയിലും ഇറങ്ങി. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ ന്യൂക്ലിയസ് മാളിളെ 6ഡി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. താമസിയാതെ കേരളത്തിലെ മറ്റ് 6ഡി തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ 6ഡി പതിപ്പിലിറങ്ങുന്നത്. പുലിമുരുകന് സിനിമയിലെ സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയ പത്ത് മിനിറ്റ് വീഡിയോ ആണ് 6ഡി ആയി പ്രദര്‍ശിപ്പിക്കുക. 6ഡി പതിപ്പില്‍ മുരുകന്റെ പുലിവേട്ട കാണുകയല്ല, മറിച്ച് അനുഭവിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം പറയുന്നു.
INDIANEWS24.COM Movies