728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകന്‍ വെള്ളിയാഴ്ച്ച എത്തും

രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിന്റെ കാത്തിരിപ്പിന് ശേഷം പുലിമുരുകന്‍ റിലീസ് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം.ഏറെ സാങ്കേതിക തികവോടെ പൂര്‍ത്തിയാക്കിയ ചിത്രം വെള്ളിയാഴ്ച്ച പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.മലയാളത്തില്‍ ഏറ്റവും അധികം മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇത്.

എത്ര സൂപ്പര്‍ഹിറ്റാണേലും ഒരു സാധാരണചിത്രം എപ്പോള്‍ വേണമെങ്കിലും ചെയ്യാനാകും പുലിമുരുകന്‍ പോലൊരു അസാധാരണ പ്രോജക്ട് നീട്ടിവെച്ചാല്‍ ചിലപ്പോള്‍ ഒരിക്കലും നടക്കാതെ പോകും എന്ന തിരിച്ചറിവില്‍ നിന്നുമാണ് ഈ വൈശാഖ് ചിത്രം തുടങ്ങുന്നത് തന്നെ.തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ മനസ്സില്‍ വിരിഞ്ഞ കഥ മോഹന്‍ലാലിന് വേണ്ടി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവുമായി ചര്‍ച്ച ചെയ്തു.തുടര്‍ന്ന് മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തി.പുലിയിറങ്ങുന്ന കാടിനോട് ചെര്‍ന്നുള്ള ഒരുഗ്രാമം.അവിടെ പുലിയെ വില്ലനായി കാണുന്ന ഒരു ഗ്രാമവാസിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്.വന്യമൃഗങ്ങളിറങ്ങുന്ന കാട് കേന്ദ്രീകരിച്ചുള്ള ചിത്രീകരണം കൃത്യമായൊരു ടൈം ഷെഡ്യൂള്‍ വച്ച് പൂര്‍ത്തിയാകാന്‍ കഴിയില്ലെന്ന കാര്യം പ്രോജക്ട് തുടങ്ങും മുമ്പേ ഉറപ്പിച്ചതാണ്.ഇതിനായി എത്ര ചിലവഴിക്കേണ്ടി വരുമെന്ന കാര്യത്തിലും വലിയ ഉറപ്പില്ലായിരുന്നു.ചിത്രീകരണത്തിലും മറ്റും നേരിട്ട ഈ കാലതാമസമാണ് പുലിമുരുകന്‍ ഇത്രയും നീണ്ടുപോകാന്‍ കാരണായതും.

മോഹന്‍ലാലിനെ കൂടാതെ ലാല്‍,ജഗപതി ബാബു,സുരാജ് വെഞ്ഞാറമൂട്,ബാല,എം ആര്‍ ഗോപകുമാര്‍,കമാലിനി മുഖര്‍ജി,നമിത,രമ്യpulimurugan-1 നമ്പീശന്‍, രമേഷ് പിഷാരടി, കെ പി എ സി ലളിത തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.സംഗീതം ഗോപിസുന്ദര്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.ഷാജി കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന പുലിമുരുകന്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ജോണ്‍കുട്ടിയാണ്.

INDIANEWS24.COM Movies

Leave a Reply