അങ്കമാലി: തിയേറ്ററുകളില്‍ നിറഞ്ഞോടിയ പുലിമുരുകന് ഗിന്നസ് റെക്കോഡില്‍ ഇടം നേടി.ചിത്രത്തിന്റെ ത്രി ഡി പതിപ്പ് ഒരേസമയം കൂടുതല്‍ പ്രേക്ഷകര്‍ ഒരുമിച്ച് കണ്ടുവെന്നാണ് റെക്കോഡ്.വില്‍ സ്മിത്തിന്റെ ത്രിഡി സിനിമയായ മെന്‍ ഇന്‍ ബ്ലാക്ക് ത്രി അഥവാ എംഐബി3 എന്ന സിനിമയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്.6819 പ്രേക്ഷകരാണ് എംഐബി3 കണ്ടിരുന്നത്.അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ കഴിഞ്ഞ ദിവസം നടന്നപുലിമുരുകന്റെ ത്രിഡി വേര്‍ഷന്‍ പ്രദര്‍ശനം കാണാന്‍ ഇരുപതിനായിരത്തിലധികം പ്രേക്ഷകരാണ് എത്തിയത്.
മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനുണ്ടായിരുന്നു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരും സ്ഥലത്തെത്തി.പ്രദര്‍ശനം സൗജന്യമായിരുന്നെങ്കിലും പാസ് മൂലം നിയന്ത്രിച്ചിരുന്നു.നൂറ് കോടിയിലധികം കളക്ഷന്‍ നേടിയ മലയാളത്തിലെ ആദ്യ ചിത്രം പിന്നീട് 150 കോടിരുപയിലെത്തിയിരുന്നു.
INDIANEWS24.COM Movies