728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകന്‍ കാനഡയിലെ കൂടുതല്‍ തിയറ്ററുകളിലേക്ക്

ടൊറന്റോ: ബോക്സോഫീസില്‍ 100 കോടി പിന്നിട്ട മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാനഡയിലും പ്രയാണം തുടരുന്നു. ഈ വാരാന്ത്യം കൂടുതല്‍ കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗ, ബര്‍ലിംഗ്ടണ്‍, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലായി 10 പ്രദര്‍ശനങ്ങളാണ് ഈ ആഴ്ച ഉള്ളത്. ഇതോടെ കാനഡയില്‍ പുലിമുരുകന്‍റെ പ്രദര്‍ശനം 38 പിന്നിടും.

റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] തുടര്‍ച്ചയായ നാലാം വാരമാണ് പ്രദര്‍ശനം. വെള്ളി, ശനി, ഞായര്‍ [നവംബര്‍ 11, 12, 13] ദിവസങ്ങളില്‍ വൈകിട്ട് 4.00നാണ് പ്രദര്‍ശനം. ബര്‍ലിംഗ്ടണ്‍ സിനി സ്റ്റാര്‍സില്‍ [460 BRANT ST.BURLINGTON L7R 4B6] വെള്ളിയാഴ്ച ഒന്നും [രാത്രി 9.15] ശനി [വൈകിട്ട് 7.00, രാത്രി 9.15], ഞായര്‍ [വൈകിട്ട് 4.15, 7.00] ദിവസങ്ങളില്‍ രണ്ട് വീതവും പ്രദര്‍ശനം നടക്കും.  മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 BURNHAMTHORPE RD,EAST,Mississauga L5A 3Y1] രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ട്. ശനിയാഴ്ച രാത്രി 9.10നും ഞായറാഴ്ച വൈകിട്ട് 3.00നും.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക- ഫോണ്‍: 647-892-7650

Leave a Reply