728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകന്‍ ഓസ്‌കറില്‍; ചുക്കാന്‍ പിടിച്ചത് ഇന്‍ഡിവുഡ്

കൊച്ചി: 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പരിഗണന ലിസ്റ്റില്‍ ഇടം നേടുമ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് കൊച്ചിയില്‍ കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിവുഡാണ്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റാന്‍ സംവിധായകന്‍ സോഹന്‍ റോയിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച 10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിന്റെ സുപ്രധാന വിഭാഗങ്ങളില്‍ ഒന്നായായ ഓള്‍ ലൈറ്റ്‌സ് ആണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകനെ ഓസ്‌കറില്‍ എത്തിക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചത്.

ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ പുലിമുരുകന്റെ ഓസ്‌കാര്‍ പ്രവേശനത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. മലയാള സിനിമയുടെ വിപണി അന്തര്‍ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിയ ചിത്രമാണ് പുലിമുരുകന്‍. മികച്ച സിനിമകള്‍ അന്താരാഷ്ട്രതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഇന്‍ഡിവുഡ്
ഒരുക്കമാണ്-സോഹന്‍ റോയ് പറഞ്ഞു.  പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനവുംകാടണയും കാല്‍ച്ചിലേമ്പേഎന്നീ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനുമാണ് ഓസ്‌കര്‍ പരിഗണന ലിസ്റ്റില്‍ ഇടം ലഭിച്ചത്.

ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രമേയങ്ങള്‍, അത്തരം ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കാനുള്ള ആധുനിക തീയേറ്ററുകള്‍, ശക്തമായ ആഗോള വിതരണ, മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ നമ്മള്‍ കെട്ടിപ്പടുക്കണം. ഇന്‍ഡിവുഡ് ആ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതിയാണ്, ഇതിനു സിനിമയെ സ്‌നേഹിക്കുന്നവര്‍ ഒന്നിക്കണമെന്നും സോഹന്‍ റോയ് കൂട്ടി്േച്ചര്‍ത്തു. 70 ഒറിജിനല്‍ ഗാനങ്ങളില്‍ നിന്നാണ് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകനിലെ രണ്ടുഗാനങ്ങള്‍ പരിഗണിക്കപ്പെട്ടത്.

INDIANEWS24.COM Movies

Leave a Reply