728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകന്റെ തമിഴ് പതിപ്പിന് ഇന്ന് വമ്പന്‍ റിലീസ്‌

പുലിമുരുകന്‍ സിനിമയുടെ തമിഴ് പതിപ്പ് ഇന്ന് റിലീസ് ചെയ്യും. മുന്നൂറ് തീയേറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.മോഹന്‍ലാല്‍ തന്നെ തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്ന ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് തീയേറ്ററുകാരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയൊട്ടാകെ 331 സ്‌ക്രീനുകളില്‍ ഒക്ടോബര്‍ 7നാണ് പുലിമുരുകന്‍ മലയാളം റിലീസ് ചെയ്തത്. ഇതിനു ശേഷം മന്യംപുലി എന്ന പേരില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്ത് വന്‍ വിജയം നേടിയിരുന്നു. പുലിമുരുകന്‍ ആദ്യദിനം നേടിയത് 4.06 കോടിയാണെങ്കില്‍ മന്യംപുലി 5 കോടിക്ക് മേല്‍ കളക്ഷന്‍ പിടിച്ചു.

INDIANEWS24.COM Movies

Leave a Reply