728-pixel-x-90-2-learn
728-pixel-x-90
<< >>

പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം പ്രഭുവും

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴ് താലം പ്രഭുവും പുലിമുരുകനിലൂടെ ഒരുമിക്കുന്നു.വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാകും പ്രഭു ചെയ്യുക.1996ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കാലാപാനി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലും പ്രഭുവും നേരത്തെ ഒരുമിച്ചിട്ടുള്ളത്.

ആദ്യമായി തെന്നിന്ത്യയിലെ പ്രമുഖരായ രണ്ട് താരങ്ങള്‍ക്കൊപ്പം വൈശാഖ് പ്രവര്‍ത്തിക്കുന്നുവെന്നതിനപ്പറും ചില പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.മേയില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായൊരു ലുക്കിലായിരിക്കും മോഹന്‍ലാലിനെ കാണാനാവുക.മറ്റ് കഥാപാത്രങ്ങളേയും ലൊക്കേഷനുകളുമൊന്നും ഇതു വരെ തീരുമാനിച്ചിട്ടില്ല.

ഉദയകൃഷ്ണ-സിബി കെ. തോമസ് ദ്വയത്തിലെ ഉദയകൃഷ്ണ ഈ ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്താവുകയാണ്.നിരവധി കോമഡി എന്റര്‍ടെയിനറുകള്‍ മലയാളത്തിന് സമ്മാനിച്ചവരാണ് ഉദയകൃഷ്ണ-സിബി കെ. തോമസ് ദ്വയങ്ങള്‍.മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍ മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ രാജാധിരാജ വരെ മുപ്പത്തിയഞ്ചോളം പ്രോജക്ടറുകളാണ് ഇവരുടേതായി പുറത്തിറങ്ങിയിട്ടുള്ളത്.

പുലിമുരുകന്‍ തന്റെ ആദ്യ സ്വതന്ത്ര സിനിമയാണെങ്കിലും താനും സിബിയുമായി അകന്നിട്ടില്ലെന്ന് ഉദയകൃഷ്ണ പറഞ്ഞു. മോഹന്‍ലാലിന്റെ പ്രോജക്ടിന് ശേഷം താന്‍ ദിലീപ് നായകനായ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുമെന്നും ഈ ചിത്രത്തിന്റെ സംവിധായകന്‍ സിബിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM MOVIES

Leave a Reply