jio 800x100
jio 800x100
728-pixel-x-90
<< >>

പുലിമുരുകനില്‍ കന്നഡ താരം കിഷോറും

ചിത്രീകരണം പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ കന്നഡ നടന്‍ കിഷോറും പ്രധാനവേഷം ചെയ്യും.കന്നഡ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ പ്രമുഖനായ താരം ആദ്യമായാണ് മലയാളത്തിലെത്തുന്നത്.ഇതേ സമയത്ത് തന്നെ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ചിത്രത്തില്‍ വില്ലനായും ഇദ്ദേഹം വേഷമിടുന്നുണ്ട്.

തെന്നിന്ത്യയിലെ രണ്ട് പ്രമുഖ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തികാനായതിന്റെ സന്തോഷം കിഷോര്‍ മാധ്യമങ്ങളുമായി പങ്കുവച്ചു.കിഷോര്‍ കേന്ദ്ര കഥാപാത്രമാകുന്ന കന്നഡ ചിത്രം വാസ്‌കോഡിഗാമ അടുത്തു തന്നെ തിയേറ്ററുകളിലെത്തും.

പുലിമുരുകനില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ വേഷമാണ് കിഷോറിന്റേത്.രജനീകാന്തിന്റെ വില്ലനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് കബാലി എന്നാണ്.

INDIANEWS24.COM Movies

Leave a Reply