728-pixel-x-90-2-learn
728-pixel-x-90
<< >>

പുറ്റിങ്കല്‍ ദുരന്തം: സംസ്ഥാനചരിത്രത്തില്‍ ഏറ്റവും അധികം സാക്ഷികളുള്ള കേസ്‌

കൊല്ലം:പരവൂര്‍ പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്ത കേസ് സാക്ഷികളുടെ എണ്ണംകൊണ്ട് കേരളത്തില്‍ ഏറ്റവും വലുത്.കേസിന്റെ വിചാരണാ സാക്ഷികളുടെ എണ്ണം ആയിരത്തിലധികം വരും.കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ സംസ്ഥാനത്തെ നിയമലോകം പുതിയൊരനുഭവത്തിനാകും സാക്ഷ്യം വഹിക്കുക.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.110 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ മരിച്ചവരുടെ ബന്ധുക്കള്‍ മുതല്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഉദ്യോഗസ്ഥര്‍ വരെ സാക്ഷിപ്പട്ടികയില്‍പ്പെടും. ബന്ധുക്കള്‍ക്കു പുറമെ പരിക്കേറ്റവര്‍,രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍,ഫോറന്‍സിക് വിദഗ്ധര്‍, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പട്ടികയില്‍ മൊത്തം സാക്ഷികളുടെ എണ്ണം ആയിരം കടക്കും.ക്രൈംബ്രാഞ്ച് എഡിജിപി. എസ് അനന്തകൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കേസിലെ മൊത്തം പ്രതികളുടെ എണ്ണം 43 ആണ്.ഇതില്‍ വെടിക്കെട്ട് കരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു.ബാക്കിയുള്ളവരില്‍ 40 പേരും കൊല്ലം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.കേസുമായി ബന്ധപ്പെട്ട മൊഴികളും രേഖകളും അടക്കം പതിനായിരക്കണക്കിന് പേജുകളുടെ പകര്‍പ്പുകള്‍ വീതം കുറ്റപത്രത്തിനൊപ്പം നല്‍ണമെന്നതും ക്രൈംബ്രാഞ്ചിന് വലിയ ബുദ്ധിമുട്ടായേക്കും.42 പ്രതികള്‍ക്കും ഇതിന്റെ പകര്‍പ്പെടുക്കേണ്ടി വരുമ്പോള്‍ ലക്ഷക്കണക്കിന് പേജുകള്‍ ആവശ്യമായി വരും.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ്‌ അനുമതി നല്‍കേണ്ടത്.കേസിന്റെ സവിശേഷത കണക്കിലെടുത്ത് പ്രത്യേകകോടതിക്കായി സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചേക്കാനാണ് സാധ്യത.

INDIANEWS24.COM T V P M

Leave a Reply