728-pixel-x-90-2-learn
728-pixel-x-90
<< >>

പുരോഗമനോന്‍മുഖമായ ബജറ്റെന്ന് പ്രധാനമന്ത്രി; ലക്ഷ്യബോധമില്ലാത്തതെന്ന്‌ മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി:പ്രായോഗികവും പുരോഗമനോന്മുഖവുമായ ബഡ്ജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബജറ്റിനെ കുറിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ബഡ്ജറ്റിന് ലക്ഷ്യബോധമില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.

പാവപ്പെട്ടവരെയും ഇടത്തരക്കാരെയും യുവാക്കളെയും തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്തി ബഡ്ജറ്റ് തയ്യാറാക്കിയ ധനമന്ത്രി അഭിമാനമര്‍ഹിക്കുന്നു, മോദി പറഞ്ഞു.വ്യക്തമായ ലക്ഷ്യത്തോടെയുള്ള ബജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.പുരോഗമനപരവും പ്രായോഗികവും വിവേകമുള്ളതുമായ ഈ ബഡ്ജറ്റ് നമ്മളുടെ വളര്‍ച്ചയെ വീണ്ടും ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിക്ഷേപക സൗഹാര്‍ദ്ദ ബഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും ഇതോടെ നികുതി സംബന്ധമായ വിഷയങ്ങളിലുള്ള എല്ലാവരുടെയും സംശയങ്ങള്‍ അനസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്‍.ഡി.എ ഗവണ്‍മെന്റിന്റെ നിരവധി ‘നല്ല ഉദ്ദേശ്യങ്ങള്‍’ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്താനുള്ള കൃത്യമായ രൂപരേഖ ബഡ്ജറ്റിലില്ലെന്നാണ് മന്‍മോഹന്‍ പറഞ്ഞത്.

INDIANEWS24 NEWDELHI

Leave a Reply