728-pixel-x-90-2-learn
728-pixel-x-90
<< >>

പുരുഷ വിവാഹ പ്രായം 18 ആക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം:പുരുഷന്‍മാരുടെ വിവാഹ പ്രായം 21 ല്‍ നിന്നും 18 ആയി കുറയ്ക്കണമെന്ന് ശുപാര്‍ശ.വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടേതാണ് ശുപാര്‍ശ.രജിസ്റ്റര്‍ വിവാഹത്തിന് നോട്ടീസ് പതിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും വിവാഹത്തിനുള്ള നോട്ടീസ് കാലയളവ് 30ല്‍ നിന്നും ഏഴ് ദിവസമായി ചുരുക്കണമെന്നും ശുപാര്‍ശയിലുണ്ട്.

ശൈശവ വിവാഹ നിരോധന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണം.മുസ്ലിം സമുദായത്തില്‍ തലാഖ് ചൊല്ലി ബന്ധം വേര്‍്പിരിയുന്ന സംവിധാനം നിര്‍ത്തലാക്കണമെന്നും സമിതി നല്‍കിയ ശുപാര്‍ശയിലുണ്ട്.അതുപോലെ ക്രിസ്ത്യന്‍ മതത്തില്‍ വിവാഹ മോചന സമയപരിധി രണ്ട് കൊല്ലം നല്‍കിയിരിക്കുന്നത് ഒരുവര്‍ഷമായി ചുരുക്കണമെന്നും ഇതില്‍ പറയുന്നു.

INDIANEWS24.COM T V P Ms

Leave a Reply