jio 800x100
jio 800x100
728-pixel-x-90
<< >>

പുതു ചരിതമെഴുതി എൽ ഡി എഫ് ,പിണറായി സർക്കാരിന് തുടർ ഭരണം

കൊച്ചി:നാൽപ്പത് വർഷത്തെ കേരള ചരിത്രം തിരുത്തിക്കുറിച്ചു തുടർ ഭരണം നേടിക്കൊണ്ട് പിണറായി സർക്കാർ വീണ്ടും അധികാരത്തിലേറും.ഇടതു തരംഗം തന്നെയാണ് കേരളത്തിലുണ്ടായത്.നൂറോളം സീറ്റുകൾ നേടിയാണ് എൽ ഡി എഫ് അധികാരത്തിലെത്തിയത്.കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞു.ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാവ് പോലും കടന്നുകയറാൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.അതെ സമയം കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പരാജയപ്പെട്ടു.പി സി ജോർജ്ജിന്റെ പരാജയവും ശ്രദ്ധേയമായി.മലപ്പുറം,എറണാകുളം,വയനാട് തുടങ്ങിയ ജില്ലകളിൽ മാത്രമാണ് യു ഡി എഫ് പിടിച്ചു നിന്നത്.പത്തു ജില്ലകളിൽ എൽ ഡി എഫ് മിന്നുന്ന വിജയമാണ് നേടിയത്.വൻ  അവകാശവാദങ്ങളുയർത്തിയ എൻ ഡി എ  ഇക്കുറിയും നിറം മങ്ങി.കോൺഗ്രസും ബി ജെ പിയും ഒരുപോലെ തകർന്നപ്പോൾ മുസ്‌ലിം ലീഗ് കഷ്ടിച്ച്  പിടിച്ചു നിന്നു.അതെ സമയം ഇരു വിഭാഗത്തിലെയും കേരള കോൺഗ്രസുകൾ  ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

INDIANEWS 24 ELECTION  DESK 

Leave a Reply