jio 800x100
jio 800x100
728-pixel-x-90
<< >>

പുതുവൈപ്പിലെ സമരക്കാരുടെ ആവശ്യം ന്യായമെന്ന് വിദഗ്ധ സമിതി

കൊച്ചി: പുതുവൈപ്പ് സമരത്തില്‍ ജനങ്ങളുടെ ആവശ്യം ന്യായമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് സമിതി ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അനുമതി നല്‍കുമ്പോള്‍ പറഞ്ഞ ചട്ടങ്ങള്‍ പലതും ഐഒസി പാലിച്ചിട്ടില്ലെന്നും ദുരന്ത നിവാരണപദ്ധതി പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

രാജ്യത്തെ പാചകവാതക ക്ഷാമത്തിനു പരിഹാരമാകുന്ന പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന പുതുവൈപ്പിനിലെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടേര്‍മിനലിനെതിരെ നടന്ന സമരം സംബന്ധിച്ചാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി പഠനം നടത്തിയത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് പദ്ധതി സുരക്ഷാ പ്രശ്‌നമുണ്ടാക്കുമോയെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്.

INDIANEWS24.COM Kochi

Leave a Reply