728-pixel-x-90-2-learn
728-pixel-x-90
<< >>

പുതുവൈപ്പിന്‍: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

കൊച്ചി: പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ബുധനാഴ്ച്ച. രാവിലെ 11ന് നടക്കുന്ന ചര്‍ച്ചയില്‍ ജനകീയ സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ പ്രതിനിധി, പ്രാദേശിക ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ടെര്‍മിനല്‍ വേണ്ടെന്ന നിലപാടായിരിക്കും യോഗത്തില്‍ സ്വീകരിക്കുകയെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരത്തിനു നേരേയുണ്ടായ പോലീസ് നടപടിക്കെതിരെ ഡിസിപി യതീഷ് ചന്ദ്ര അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്ന് സമരക്കാര്‍ പറഞ്ഞു.സമരക്കാര്‍ക്കെതിരെ പോലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനും ആവശ്യപ്പെടും.

INDIANEWS24.COM Kochi

 

Leave a Reply