jio 800x100
jio 800x100
728-pixel-x-90
<< >>

പുതുവര്‍ഷ അവധിക്ക് അബുദാബിയില്‍ സൗജന്യ പാര്‍ക്കിംഗ്

അബുദാബി: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി അഭുദാബിയില്‍ സൗജന്യ പാര്‍ക്കിംഗ്. വരുന്ന 31ന് അര്‍ദ്ധരാത്രിമുതല്‍ ജനുവരി രണ്ടിന് രാവിലെ എട്ട് വരെയാണ് അബുദാബി ഗതാഗത വകുപ്പ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവര്‍ഷപിറവി പ്രമാണിച്ചുള്ള പൊതുഅവധി കൂടി കണക്കിലെടുത്താണ് തീരുമാനം.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ഡിസംബര്‍ 31നും ജനുവരി ഒന്നിനുമാണ് അവധി. ഇതിന് മുമ്പുള്ള രണ്ട് ദിവസങ്ങള്‍ വാരാന്ത്യ അവധിയായതിനാല്‍ നാലു ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. സ്വകാര്യ മേഖലയില്‍ ജനുവരി ഒന്നിന് മാത്രമാണ് അവധി.

INDIANEWS24.COM Gulf Desk

Leave a Reply