ദുബായ്: പുതുവര്‍ഷ ദിനത്തില്‍ ബുര്‍ജ് ഖലീഫ ഗിന്നസ് റെക്കോഡിലേക്ക് പുതിയൊരു നേട്ടം കൂടി ചേര്‍ത്തു. ഒരു കെട്ടിടത്തില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്ന നിലയ്ക്കാണ് പുതിയ റെക്കോഡിട്ടത്. 10 ലക്ഷത്തോളം പേരേ നേരിട്ട് സാക്ഷി നിര്‍ത്തി യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരമര്‍പ്പിച്ചായിരുന്നു പരിപാടി.തത്സമയ പ്രക്ഷേപണം നടത്തിയ ഇതിന്റെ വീഡിയോ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ടിവിയിലൂടെയും ഇന്റര്‍നെറ്റിലൂടെയും ആസ്വദിച്ചു.
ഷെയ്ഖ് സയ്യിദിന്റെ നൂറാം ജന്മദിനം പ്രമാണിച്ച് ഇവിടെ സയ്യിദ് വര്‍ഷാചരണം നടത്തിവരികയാണ്. ബുര്‍ജ് ഖലീഫയിലെ പുറംഭാഗത്തെ ഒരുലക്ഷത്തിലേറെ വരുന്ന ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പ്രതലത്തിലാണ് ലൈറ്റിംഗുകള്‍ നടത്തിയത്. മുമ്പ് ഇത്തരത്തില്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ നേട്ടത്തേക്കാല് രണ്ടിരട്ടി വലിപ്പത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ നടത്തിയത്.
INDIANEWWS24.COM Gulf Desk