jio 800x100
jio 800x100
728-pixel-x-90
<< >>

പുതുവര്‍ഷപിറവി പ്രമാണിച്ച് ദുബായ് പൊതുഗതാഗത സമയം ദീര്‍ഘിപ്പിച്ചു

ദൂബായ്:പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ദുബായില്‍ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സമയം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ) ദീര്‍ഘിപ്പിച്ചു.മെട്രോ റെഡ് ലൈനില്‍ 2015 ജനുവരി ഒന്നു മുതല്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നുവരെ തുടര്‍ച്ചയായി സര്‍വ്വീസ് നടത്താനാണ് തീരുമാനമെന്ന് ആര്‍ ടി എ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസ അല്‍ മര്‍റി അറിയിച്ചു.

ഉപഭോക്തൃ സേവനങ്ങള്‍, പാര്‍ക്കിങ് സോണുകള്‍ എന്നിവയുടെ സമയത്തിലും മാറ്റമുണ്ടാകും.കൂടാതെ നബിദിനത്തോടനുബന്ധിച്ച് ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 12.00 വരെയും ഗ്രീന്‍ ലൈനില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.50 മുതല്‍ രാത്രി 12.00 വരെയും സര്‍വീസ് ഉണ്ടായിരിക്കും.അബു ഹെയ്ല്‍,റാഷിദിയ,മാള്‍ ഓഫ് ദ് എമിറേറ്റ്‌സ്,ഇബ്‌ന് ബത്തൂത്ത, ബുര്‍ജ് ഖലീഫ, ഇത്തിസലാത്ത് സ്റ്റേഷനുകളില്‍ നിന്നുള്ള മെട്രോ ഫീഡര്‍ ബസുകളുടെ സര്‍വീസ് സമയം ട്രെയിന്‍ സമയത്തിനനുസരിച്ച് പുനക്രമീകരിച്ചിട്ടുണ്ട്.

INDIANEWS24 GULF DESK

Leave a Reply