jio 800x100
jio 800x100
728-pixel-x-90
<< >>

പുതുമുഖ ശോഭയില്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാമൂഴം,സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ  രണ്ടാമൂഴത്തിന് നാളെ തുടക്കമാകും.ചരിത്ര വിജയത്തിലൂടെ തുടര്‍ ഭരണം ഉറപ്പാക്കിയ പിണറായി മന്ത്രിസഭയിലെ സി പി എം-സി പി ഐ മന്ത്രിമാരെല്ലാം ഏറെക്കുറെ പുതുമുഖങ്ങളാണ്.നാളെ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങളാണ്.pinaryai 2

സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത്‌ പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്‌. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള സിപിഐ എം മന്ത്രിമാരെയെല്ലാം ഒഴിവാക്കാൻ സംസ്ഥാന കമ്മിറ്റി യോഗമാണ്‌ തീരുമാനിച്ചത്‌. രണ്ട്‌ വനിതകളും മുൻ സ്‌പീക്കർ കെ രാധാകൃഷ്‌ണനും (ചേലക്കര) അടങ്ങിയ മന്ത്രിമാരുടെ പട്ടികയാണ്‌ അംഗീകരിച്ചത്‌.സിപിഐ എം നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തീരുമാനിച്ചു.

എം വി ഗോവിന്ദൻ (തളിപ്പറമ്പ്‌), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര), പി രാജീവ്‌ (കളമശ്ശേരി), വി എൻ വാസവൻ ( ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), വി ശിവൻകുട്ടി (നേമം), മുഹമ്മദ്‌ റിയാസ്‌ (ബേപ്പൂർ), ഡോ. ആർ ബിന്ദു(ഇരിങ്ങാലക്കുട), വീണ ജോർജ്‌ (ആറന്മുള), വി അബ്‌ദുറഹ്‌മാൻ (താനൂർ) എന്നിവരാണ്‌ സി പി എം മന്ത്രിമാർ.സിപിഐയുടെ മന്ത്രിമാരായ നാലുപേരും പുതുമുഖങ്ങളാണ്‌.പി പ്രസാദ്‌ (ചേർത്തല), കെ രാജൻ (ഒല്ലൂർ), ജെ ചിഞ്ചുറാണി (ചടയമംഗലം), ജി ആർ അനിൽ (നെടുമങ്ങാട്‌) എന്നിവരാണ് മന്ത്രിമാർ.തൃത്താലയിൽനിന്ന്‌ വിജയിച്ച എം ബി രാജേഷ്‌ സ്‌പീക്കറാകും.ചിറ്റയം ഗോപകുമാർ (അടൂർ) ആണ്‌ ഡെപ്യൂട്ടി സ്‌പീക്കർ കെ കെ ശൈലജയെ പാർട്ടി വിപ്പ്‌ ആയും നിയമസഭാ കക്ഷി സെക്രട്ടറിയായി ടി പി രാമകൃഷ്‌ണനെയും തീരുമാനിച്ചു.സംസ്ഥാന കമ്മിറ്റി യോഗത്തിൽ എളമരം കരീം അധ്യക്ഷനായി.വൈകിട്ട്‌ ചേർന്ന എൽഡിഎഫ്‌ എംഎൽഎമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. തുടർന്ന്‌ അദ്ദേഹം രാജ്‌ഭവനിലെത്തി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന്‌ അനുമതി തേടി.

റോഷി അഗസ്‌റ്റിനെ (ഇടുക്കി) മന്ത്രിയായും ഡോ. എൻ ജയരാജിനെ ചീഫ്‌ വിപ്പായും കേരള കോൺഗ്രസ്‌ എം തീരുമാനിച്ചു. അഹമ്മദ്‌ ദേവർകോവിൽ (ഐഎൻഎൽ), ആന്റണി രാജു ( ജനാധിപത്യ കേരള കോൺഗ്രസ്‌) എന്നിവരെ മന്ത്രിമാരായി കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്‌. നിലവിൽ മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി (ജെഡിഎസ്‌), എ കെ ശശീന്ദ്രൻ (എൻസിപി) എന്നിവർ മന്ത്രിസഭയിൽ തുടരും.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. എല്ലാ ഒരുക്കവും പൂർത്തിയായി. കോവിഡ്‌ പ്രോട്ടോകോൾ കർശനമായി പാലിച്ച്‌ പകൽ മൂന്നരയ്‌ക്കാണ്‌ ചടങ്ങ്‌. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.തുടര്‍ന്ന് പ്രഥമ മന്ത്രിസഭായോഗം ചേരും.നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുള്ള തിയതിയും പ്രോ ടേം സ്പീക്കറെയും മന്ത്രിസഭായോഗം തീരുമാനിക്കും.

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ  മന്ത്രിമാരുടെ വകുപ്പുകളില്‍ ഏകദേശ ധാരണയായി. വ്യാഴാഴ്ച  സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍  മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണണ്ണര്‍ അംഗീകരിക്കുന്നതോടെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനമിറങ്ങും.

ആഭ്യന്തരം,  വിജിലന്‍സ്,ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തുടര്‍ന്നും കൈകാര്യം ചെയ്യും.മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍ ചുവടെ:

എം വി ഗോവിന്ദന്‍- തദ്ദേശ ഭരണം, എക്സൈസ്
കെ രാധാകൃഷ്ണന്‍- ദേവസ്വം, പിന്നോക്കക്ഷേമം.
പി രാജീവ്- വ്യവസായം, നിയമം.
കെ എന്‍ ബാലഗോപാല്‍- ധനം.
വീണാ ജോര്‍ജ്ജ് – ആരോഗ്യം                                                                                                                                                                                                                                                എന്‍ വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍.
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം,സിനിമ
വി ശിവന്‍കുട്ടി- തൊഴില്‍, പൊതുവിദ്യാഭ്യാസം.
പി എ മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം.
പ്രൊഫ ആര്‍ ബിന്ദു- ഉന്നത വിദ്യാഭ്യാസം.
വി അബ്ദുറഹ്‌മാന്‍- പ്രവാസികാര്യം ന്യൂനപക്ഷ ക്ഷേമം.
കെ കൃഷ്ണന്‍കുട്ടി- വൈദ്യുതി.
റോഷി അഗസ്റ്റിന്‍- ജലവിഭവം.
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം.
ആന്റണി രാജു- ഗതാഗതം.
എ കെ ശശീന്ദ്രന്‍- വനം.
ജെ ചിഞ്ചുറാണി- മൃഗസംരക്ഷണം, ക്ഷീരവികസനം.
കെ രാജന്‍- റവന്യൂ.
പി പ്രസാദ്- കൃഷി
ജി ആര്‍ അനില്‍- ഭക്ഷ്യം.

INDIANEWS24 TVPM DESK

Leave a Reply