മുംബൈ: പുതിയ 100 രൂപ നോട്ടുകള്‍ അടുത്ത ഏപ്രില്‍ മുതല്‍ അച്ചടിച്ചു തുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 200, 50 നോട്ടുകളുടെ അച്ചടി പൂര്‍ത്തിയായ ശേഷമായിരിക്കും ആരംഭിക്കുക. പുതിയ നോട്ടുകള്‍ ഇറങ്ങിയ ശേഷം ഘട്ടംഘട്ടമായേ പഴയ നോട്ടുകള്‍ പിന്‍വലിക്കുകയുള്ളു.
പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല. എ ടി എമ്മില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഇവ. ആഗസ്റ്റ് 25ന് ഇറങ്ങിയ 200, 50 നോട്ടുകള്‍ മുഴുവനായി ജനങ്ങളിലേക്കെത്താന്‍ ആറ് മാസം എടുത്തേക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ അറിയിച്ചു.
INDIANEWS24.COM Mumbai