കെയ്റോ:സമുദ്രപാതയിലെ വലിയ ചരിത്രമായ കപ്പല്‍പാതയിലൂടെ ശനിയാഴ്ച്ച ആദ്യ പരീക്ഷണ യാത്ര നടക്കും.ഈജിപ്തിലെ സ്യൂയെസ് കനാലിന്റെ വീതി കൂട്ടിയ ശേഷം നടത്തുന്ന ആദ്യ യാത്രയാകും ഇത്.ലോക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കനാല്‍ ഉദ്ഘാടനത്തിനായി ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍ 72 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ്.ആദ്യ പരീക്ഷണ ഓട്ടത്തിനായി ആറ് കപ്പലുകളെയാണ് സജ്ജമാക്കിയിട്ടുള്ളത്.സിംഗപ്പൂര്‍ ബെഹ്റൈന്‍,ലക്സംബര്‍ഗ് പതാകകള്‍ വഹിച്ച മൂന്ന് കപ്പലുകള്‍ തെക്കു നിന്നും വടക്കോട്ട് പുറപ്പെടും.ലൈബീരിയ,സിംഗപ്പൂര്‍,ഹോങ്കോംഗ് രാജ്യങ്ങളുടെ പതാകയേന്തിയ കപ്പലുകള്‍ വടക്കു നിന്നും തെക്കോട്ടു യാത്ര നടത്തും.ഈജിപ്തിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എം ഇ എന്‍ എ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
സ്യൂയെസ് കനാല്‍ ആഗസ്റ്റ് ആറിന് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസി ഉദ്ഘാടനം ചെയ്യും.146 വര്‍ഷം മുമ്പ് തുറന്ന കനാല്‍ രാജ്യാന്തര വ്യാപാരം വളര്‍ച്ച പ്രാപിക്കുന്നതില്‍ വലിയ ചരിത്രമാണ് തുറന്നത്.
INDIANEWS24.COM International Desk