728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച്ചയോടെ

ഇടത് തരംഗം ആഞ്ഞടിച്ച കേരളത്തിന് പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍.സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുമ്പോള്‍ വി എസ് അച്യുതാനന്ദനും ഒപ്പമുണ്ടായിരുന്നു.പാര്‍ട്ടിയെയും തന്നെയും വിജയിപ്പിച്ചവര്‍ക്കുള്ള നന്ദി അറിയിക്കാന്‍ വി എസ് ശനിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ കാണും.

കാര്യങ്ങള്‍ക്ക് അതികം താമസമില്ലാതെ തലസ്ഥാന നഗരിയില്‍ പുതിയ സര്‍ക്കാരിനുളള ഒരുക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്‌.ഞായറാഴ്ച്ച എല്‍ ഡി എഫ് യോഗം ചേരും.ഇതോടെ മന്ത്രിസഭയില്‍ ആരെല്ലാം എന്ന കാര്യത്തില്‍ വ്യക്തതയാകും.തുടര്‍ന്ന് ബുധനാഴ്ച്ചയോ വ്യാഴാഴ്ച്ചയോ അധികാരമേറ്റെടുക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന.

പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ എല്ലാം ശരിയാക്കുന്നതിന് പാകപ്പിഴകള്‍ പരാതെ നോക്കാനുള്ള അതികായനായി വി എസ് സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്ന് യെച്ചൂരി അറിയിച്ചു.അധികാരം വിട്ടൊഴിഞ്ഞെങ്കിലും അധികാരികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശിയായി നിലകൊള്ളുന്ന ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുമായാണ് അദ്ദേഹം ഈ മുന്‍ മുഖ്യനെ ഉപമിച്ചത്.പാര്‍ട്ടി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും വിളിപ്പിച്ച വി എസിനെ യെച്ചൂരി എ കെ ജി സെന്ററിലേക്ക് വെള്ളിയാഴ്ച്ച വരവേറ്റത് കാസ്‌ട്രോ എന്ന് സംബോധന ചെയ്തുകൊണ്ടാണ്.

INDIANEWS24.COM T V P M

Leave a Reply