728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു

തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പിണറായി അടക്കം 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞയെടുത്തു.ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍ – (മുഖ്യമന്ത്രി) ആഭ്യന്തരം, വിജിലന്‍സ്, ഐ ടി
തോമസ് ഐസക് – ധനകാര്യം
ഇ പി ജയരാജന്‍ – വ്യവസായം, കായികം
എ കെ ബാലന്‍ – നിയമംസ സംസ്‌കാരികം, പിന്നാക്ക ക്ഷേമം
സി രവീന്ദ്രനാഥ് – വിദ്യാഭ്യാസം
ടി പി രാമകൃഷ്ണന്‍ – എക്‌സൈസ്, തൊഴില്‍
ജി സുധാകരന്‍ – പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ സി മൊയ്തീന്‍ – സഹകരണം, ടൂറിസം
ജെ മേഴ്‌സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം
കെ കെ ഷൈലജ – ആരോഗ്യം, സാമൂഹ്യക്ഷേമം
കെ ടി ജലീല്‍ – തദ്ദേശ സ്വയംഭരണം
കടകംപള്ളി സുരേന്ദ്രന്‍ – വൈദ്യുതി, ദേവസ്വം
മാത്യു ടി തോമസ് – ജലവിഭവം
എ കെ ശശീന്ദ്രന്‍ – ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി – തുറമുഖം
ഇ ചന്ദ്രശേഖരന്‍ – റവന്യു
പി തിലോത്തമന്‍ – ഭക്ഷ്യ-സിവില്‍ സപ്ലൈസ്
കെ രാജു – വനം
വി എസ് സുനില്‍കുമാര്‍ – കൃഷി

INDIANEWS24.COM T V P M

Leave a Reply