728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ സംഘടനയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് ദിലീപ്

കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകളുടെ ഉടമകള്‍ക്ക് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുമെന്ന് നടന്‍ ദിലീപ്‌.നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംവിധായകരുടെയും ഒപ്പം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഇല്ലാത്ത തിയേറ്റര്‍ ഉടമകളുടെയും സംയുക്ത യോഗം ശനിയാഴ്ച്ച നടക്കാനിരിക്കെ രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുമാസമായി പുതിയ റിലീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ട് ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന നടത്തിവന്ന സമരം പിന്‍വലിച്ചതും ഫലംചെയ്യില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്.ദിലീപിനൊപ്പം സംവിധായകന്‍ സിദ്ദീഖും മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നു.

പുതിയ സംഘടന സിനിമയ്ക്കുവേണ്ടിയുള്ള കൂട്ടായ്മയായി കണ്ടാല്‍ മതിയെന്ന് ദിലീപ് പ്രസ്താവിച്ചു.തിയേറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഇനി ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ പത്ത് ശതമാനത്തോളം തിയേറ്ററുകളുടെ ഉടമകളുടെ പിന്തുണയോടെയാണ്‌ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഒരുമാസം നീണ്ട സമരം നടത്തിവന്നത്. അഭിനേതാവെന്നതിനൊപ്പം നിര്‍മ്മാതാവും വിതരണക്കാരനുംകൂടിയായ ദിലീപ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരടക്കം നിരവധി തിയേറ്റര്‍ ഉടമകള്‍ ഈ സംഘടനയില്‍ അംഗങ്ങളല്ല.ഇവരെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ന് വൈകീട്ട് യോഗം ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപംനല്‍കുക.

മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു 2016, എന്നാല്‍ ആ വര്‍ഷത്തിന്റെ അവസാനമുണ്ടായ സമരം ദുരന്തമാണെന്ന് സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു.തിയേറ്റര്‍ ഉടമകള്‍ക്ക് സിനിമ വിജയിച്ചില്ലെങ്കില്‍ മാറ്റി മറ്റൊരു ചിത്രം പ്രദര്‍ശിപ്പിക്കാനാകും.പക്ഷെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംവിധായകരുടെയും കാര്യം അതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

INDIANEWS24.COM Kochi

Leave a Reply