728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ രാജ്ധാനിയില്‍ വേഗം കൂടും; യാത്രാ ചിലവ് കുറയും

ന്യൂഡല്‍ഹി: ഡല്‍ഹി – മുംബൈ റൂട്ടില്‍ സര്‍വ്വീസ് തുടങ്ങാനിരിക്കുന്ന പുതിയ രാജ്ധാനി എക്‌സ്പ്രസിന് വേഗത കൂടുന്നതിനൊപ്പം ചിലവ് കുറയുകയുന്ന യാത്രാ അനുഭവമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍. ഇതേ റൂട്ടില്‍ നിലവിലുള്ള രാജ്ധാനി എക്‌സ്പ്രസിനേക്കാല്‍ മൂന്ന് മണിക്കൂര്‍ മുമ്പേ യാത്ര പൂര്‍ത്തിയാക്കാനാകുന്നതിനൊപ്പം ടിക്കറ്റിന്‍മേല്‍ 600 മുതല്‍ 800 രൂപ വരെ കുറയ്ക്കാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 16 മുതല്‍ ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്നും മുംബൈയിലെ ബാന്ദ്രയിലേക്കാണ് പുതിയ രാജ്ധാനി എക്‌സ്പ്രസ് സര്‍വ്വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. വേഗം കൂടിയ ഈ പുതിയ സര്‍വ്വീസിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജനുവരി 16 വരെയുള്ള മൂന്ന് മാസത്തേക്ക് ആഴ്ച്ചയില്‍ മൂന്ന് സര്‍വ്വീസ് വീതമാകും അങ്ങോട്ടും ഇങ്ങോട്ടും നടത്തുകയെന്ന് റെയില്‍വേ ബോര്‍ഡ് ട്രാഫിക് മെംബര്‍ മൊഹമ്മദ് ജംഷെഡ് പറഞ്ഞു.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനാണ് പുതുതായി സര്‍വീസ് നടത്തുന്നത്. നിലവില്‍ ഇതേ റൂട്ടില്‍ അഗസ്ത് ക്രാന്തി രാജ്ധാനിയും മുംബൈ സെന്‍ട്രല്‍ – ന്യൂഡല്‍ഹി രാജ്ധാനി എന്നീ രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് രണ്ടും വണ്‍സൈഡ് സര്‍വ്വീസ് പൂര്‍ത്തിയാക്കാന്‍ 17 മണിക്കൂറെടുക്കുമെങ്കില്‍ പുതിയ ട്രെയിനിന് 14 മണിക്കൂര്‍ മതിയാകും.

ഈ ട്രെയിനന്റെ ടിക്കറ്റ് ബുക്കിംഗിന് ഫ്‌ളെക്‌സി ഫെയര്‍ ഈടാക്കില്ലെന്നാണ് റെയില്‍വേ പറയുന്നത്. ഇതാണ് ഫലത്തില്‍ യാത്രാ ചിലവ് കുറയുന്നതായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ മുംബൈ-ഡല്‍ഹി രാജ്ധാനിയിലെ സെക്കന്‍ഡ് എ സിക്ക് ഫഌക്‌സി ഫെയര്‍ അടക്കം 4105 രൂപ നല്‍കേണ്ട സ്ഥാനത്ത് ഈ ട്രെയിനില്‍ 3270 രൂപ നല്‍കിയാല്‍ മതിയാകും. തേര്‍ഡ് എ സിയാണെങ്കില്‍ 2925 രൂപയുടെ സ്ഥാനത്ത് 2325 രൂപ മതിയാകും.

ഡല്‍ഹിയില്‍ നിന്നും ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ നിന്നെടുക്കുന്ന ട്രെയിന്‍ ബാന്ദ്രയില്‍ നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ എടുക്കും. കോറ്റ, വഡോദര, സൂറത്ത് എന്നീ മൂന്ന് സ്‌റ്റേഷനുകളില്‍ മാത്രമാകും സ്‌റ്റോപ്പ് ഉണ്ടായിരിക്കുക.

INDIANEWS24.COM NEWDELHI

Leave a Reply