728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ മദ്യനയം: ത്രീസ്റ്റാര്‍ മുതല്‍ ബാര്‍ ലൈസന്‍സ്‌

തിരുവനന്തപുരം: ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു.മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ച നയം തുടര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുമെന്നും ബാറുകളുടെ സമയം രാവിലെ 11 മണി മുതല്‍ രാത്രി 11 വരെ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 വയസാക്കി . വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലിലും വിദേശമദ്യം ലഭ്യമാക്കുമെന്നും ബാറുകളില്‍ കള്ള് ലഭ്യമാക്കുമെന്നും ത്രീസ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply