jio 800x100
jio 800x100
728-pixel-x-90
<< >>

പുതിയ ബഡ്ജറ്റില്‍1200 പൌണ്ടിന്റെ തമാശ:

ഇന്നലെ ജോര്‍ജ്ജ് ഓസ്ബോണ്‍ അവതരിപ്പിച്ച ബഡ്ജറ്റ്‌ ജനപ്രിയം എന്ന് പല മാധ്യമങ്ങളും വിശേഷിപ്പിന്നുണ്ട് എങ്കിലും ഏറ്റവും ജനപ്രിയം എന്ന് പറഞ്ഞു അവതരിപ്പിച്ചിരിക്കുന്ന 1200പൌണ്ടിന്റെ വാര്‍ഷിക കുടുംബ സഹായ പദ്ധതി എല്ലാ അര്‍ത്ഥത്തിലും പഴ്വാക്ക് മാത്രമല്ല വലിയ താമാശയുമാണ് എന്ന് സൂചനകള്‍.

ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്ന 1200 പൌണ്ടിന്റെ പദ്ധതി 2015ല്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുന്നത്.സര്‍ക്കാരിന്റെ കാലാവധി തീരുന്നതും 2015ല്‍ ആണ്.അതായതു ഈ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പാക്കില്ല എന്ന് ചുരുക്കം.

“നാളെ ജനിക്കാനിരിക്കുന്ന എന്റെ പിന്‍ഗാമി നിങ്ങള്‍ക്ക് 1200 പൌണ്ട് തരും എന്ന് പറയാന്‍ രാജ്യത്തിന്‍റെ ധനകാര്യ സെക്രട്ടറി ആകണം എന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ” 

അങ്ങനെ ഒരു വാഗ്ദാനം നല്‍കാന്‍ ഒരു മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി ആയാലും മതി എന്നാണ് ബെല്‍ഫാസ്റ്റ്‌ മലയാളിയുടെ അഭിപ്രായം.എന്നാല്‍,ഈ സര്‍ക്കാറിന്റെ ആളുകള്‍ തന്നെ 2015ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ പദ്ധതി നടപ്പകും എന്ന ശുഭ പ്രതീക്ഷ ഉള്ളവര്‍ ആണ് എന്ന് വക്കുക.1200 പൌണ്ട് 2015 ല്‍ നല്‍കുമ്പോള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മാത്രമെ ലഭിക്കു.ആ വഴിക്ക് ചിന്തിച്ചാലും“2015ല്‍  ജനിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഭാവിയില്‍ ജനിക്കാന്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ഒരു തമാശ മാത്രമാണ് ഈ പദ്ധതി”

തീര്‍ന്നില്ല,ഭാവിയില്‍ ജനിക്കാന്‍ പോകുന്ന ഈ പദ്ധതി പ്രകാരം  അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള കുടുംബത്തിന് 1200പൌണ്ട് ലഭിക്കണം എങ്കില്‍ 6000പൌണ്ട് ചൈല്‍ഡ്‌ മൈണ്ടര്‍ക്ക് നല്‍കിയതിന്റെ രേഖ ഹാജരാക്കുമ്പോള്‍  സര്‍ക്കാര്‍ 1200 പൌണ്ട് ടാക്സ്‌ മടക്കി തരും.പിന്നെ,അഞ്ചു വയസിനു മുകളില്‍ പ്രായം ഉള്ള കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ വിഷമിക്കേണ്ട.കാരണം നിങ്ങള്‍ക്ക് 2020 ആകുമ്പോള്‍ 1200പൌണ്ടിന്റെ സഹായം കിട്ടും.

നമുക്ക് വോട്ട് ചെയ്യാന്‍ 2020 വരെ കാത്തിരിക്കേണ്ട കാര്യം ഇല്ല എന്നത് മാത്രമാണ് ആശ്വസം.2015ലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തുമ്പോള്‍ മലയാളികായ നമുക്കും പറയാം 2020 വരെ കാത്തിരിക്കു മിസറ്റര്‍ ജോര്‍ജ്ജ് ഒസ്ബോണ്‍.

One Response to പുതിയ ബഡ്ജറ്റില്‍1200 പൌണ്ടിന്റെ തമാശ:

  1. pradeep Reply

    July 2, 2013 at 1:58 AM

    good news

Leave a Reply