jio 800x100
jio 800x100
728-pixel-x-90
<< >>

പുതിയ പ്രഭാതമെന്നു കമല,ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡൻറ്,ട്രംപ് പരാജയപ്പെട്ടു

വാഷിങ്‌ടൺ:ഉദ്യോഗജനകമായ ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമം.ജോസഫ്‌ റോബിനെറ്റ്‌ ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ അമേരിക്കയുടെ 46–-ാമത്‌ പ്രസിഡന്റാകും. .പെൻസിൽവാനിയ പിടിച്ചാണ് ബൈഡൻ ഭൂരിപക്ഷം ഉറപ്പിച്ചത്.ഇന്ത്യൻ വംശജയായ കമല ഹാരിസ്‌ അമേരിക്കയുടെ പ്രഥമ വനിതാ വൈസ്‌ പ്രസിഡന്റാകും.ട്രംപിന്‌ ശനിയാഴ്‌ച രാത്രിവരെ (ഇന്ത്യൻ സമയം) 214 ഇലക്ടറൽ വോട്ടാണ്‌ ഉള്ളത്‌. അദ്ദേഹം മുന്നിലുള്ള ഉത്തര കാരലൈന കൂടി ലഭിച്ചാൽ 229 ആകും. 7.06 കോടിയോളം ജനകീയ വോട്ടുണ്ട്‌. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ട്രംപ്‌ നിയമയുദ്ധം ആരംഭിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്‌. 538 അംഗ ഇലക്ടറൽ കോളേജിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ബൈഡന്290 അംഗങ്ങളായി. ഭൂരിപക്ഷത്തിന് വേണ്ട ‌ 270 ഉം കടന്നു ബൈഡൻ മുന്നോട്ട് പോകുകയാണ്.അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ബൈഡൻ. അടുത്ത ജനുവരി 20ന്‌ അധികാരമേൽക്കുമമ്പോൾ 78 തികയും. 1973 മുതൽ 2009 വരെ യുഎസ്‌ സെനറ്ററായിരുന്നു. 2009ൽ ബറാക്‌ ഒബാമയ്‌ക്കു കീഴിൽ രാജ്യത്തിന്റെ 47–-ാമത്‌ വൈസ്‌ പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നു.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്  കഴിഞ്ഞ 28 വർഷത്തിനിടെ രണ്ടാമങ്കത്തിൽ പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റാണ്.ഫലം  അറിയാൻ അവശേഷിച്ചിരുന്ന നാല്‌ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ  പെൻസിൽവേനിയ, നെവാഡ എന്നിവ പിടിച്ചതോടെയാണ്‌ ബൈഡന്‌ ഭൂരിപക്ഷമായത്‌. ഈ സംസ്ഥാനങ്ങളിൽനിന്നുള്ള 26 ഇലക്ടറൽ വോട്ടുകൾ കൂടി ബൈഡന്‌ സ്വന്തമായി.16 അംഗങ്ങളുള്ള ജോർജിയയിലും മുന്നിലുള്ള ബൈഡന്‌ മൊത്തം 306 ഇലക്ടറൽ വോട്ട്‌ ലഭിച്ചേക്കും. ബൈഡന്‌ ഇതുവരെ 7,48,57,880 ജനകീയ വോട്ടായി. അമേരിക്കൻ ചരിത്രത്തിലെ റെക്കോഡാണിത്‌. ട്രംപിനേക്കാൾ 43 ലക്ഷത്തോളം അധികമാണ്.അമേരിക്ക കണ്ട ഏറ്റവും ഉയർന്ന പോളിങ് ശതമാനവും ഇക്കുറിയാണ്.

INDIANEWS24 US DESK 


Read more: https://www.deshabhimani.com/news/world/joe-biden-us-election-live-updates/906096

Leave a Reply