728-pixel-x-90-2-learn
728-pixel-x-90
<< >>

പുതിയ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ പൂട്ടാന്‍ സംവിധാനം

തിരുവനന്തപുരം:ഇന്റര്‍നെറ്റിലൂടെ പുതിയ സിനിമകള്‍ അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പൂട്ട് വീഴാനൊരുങ്ങുന്നു.ഇത്തരക്കാരെ പുതിയ സോഫ്റ്റ് വെയറായ പൈറസി ട്രാക്കറിന്റെ സഹായത്തോടെ ആന്റിപൈറസി സെല്ലിലൂടെയായിരിക്കും സംസ്ഥാന പോലീസ് പിടികൂടുക.

അനുവാദം കൂടാതെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കമ്പ്യട്ടറിന്റെ മുഴുവന്‍ വിവരങ്ങളും ഉപഗ്രഹത്തിലൂടെ പോലീസിന് ലഭിക്കുന്ന വിതത്തിലാണ് സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.തിരുവനന്തപുരത്തെ ഏതാനും യുവ ഐടി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ ഹാക്ക് ലോക്ക് സൊല്യൂഷന്‍സാണ് പൈറസി ട്രാക്കറെന്ന സോഫ്റ്റ് വെയറിന് രൂപം നല്‍കിയിരിക്കുന്നത്.

ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്ന കമ്പ്യൂട്ടറിന്റെ ഐപി അഡ്രസും മാക് ഐഡിയും സംസ്ഥാന പൊലീസിന്റെ ആന്റി പൈറസി സെല്ലില്‍ എത്തും.ഈ പുതിയ സോഫ്റ്റ് വെയറിന്റെ സംരക്ഷണം ലഭിക്കാന്‍ ചിത്രങ്ങള്‍ ഹാക്‌ലോക്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആന്റി പൈറസി സെല്ലിന്റെ ലോഗോയോടുകൂടി താക്കീത് കിട്ടും.

സോഫ്റ്റ്‌വെയര്‍ തയാറാക്കി നാല് മാസത്തിനിടെ 4,746 പേര്‍ അനധികൃതമായി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.പുതിയ സോഫ്റ്റ് വെയര്‍ ആന്റി പൈറസി സെല്ലിന്റെ ഔദ്യോഗിക ആയുധമാക്കാക്കും.

INDIANEWS24 TVPM

Leave a Reply