jio 800x100
jio 800x100
728-pixel-x-90
<< >>

പുണ്യാളന് വന്‍ വരവേല്‍പ്പ് !

കൊച്ചി : ജയസൂര്യയുടെ പ്രഥമ നിര്‍മ്മാണ സംരംഭമായ പുണ്യാളന്‍ അഗര്‍ബത്തീസിന് മികച്ച തുടക്കം. പ്രേക്ഷക പ്രതികരണങ്ങള്‍ പുണ്യാളന് അനുകൂലമാണ്.തികച്ചും വ്യത്യസ്തമായ പ്രമേയം തന്നെയാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നത്.ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കാമെന്ന പുതുമയുള്ള ആശയമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് മുന്നോട്ട് വെക്കുന്നത്.ജയസൂര്യ ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രമായി എത്തുന്നു. ജയസൂര്യയും സംവിധായകനായ രഞ്ജിത്ശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ലാഭമുണ്ടാക്കുമെന്നാണ്  ട്രേഡ് പണ്ഡിറ്റുകളുടെ മതം.

പാസഞ്ചര്‍ എന്ന ആദ്യ ചിത്രത്തിലൂടെ മികവു തെളിയിച്ച രഞ്ജിത്ത് ശങ്കറിന്‍റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും വലിയ ചലനം സൃഷ്ടിച്ചില്ല. അര്‍ജുനന്‍ സാക്ഷി , മോളി ആന്‍റി റോക്ക്സ് എന്നീ ചിത്രങ്ങള്‍ മികച്ച പ്രമേയങ്ങളാണ് അവതരിപ്പിച്ചതെങ്കിലുംവിജയമായില്ല. ഒരു ഹിറ്റ്‌ ആവശ്യമായിരുന്ന രഞ്ജിത്തിന് അത് പുണ്യാളന്‍ സമ്മാനിക്കും എന്ന്‍ പ്രതീക്ഷിക്കാം.  തമാശക്കപ്പുറം ഗൗരവമുള്ള സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുവെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ വിലയിരുത്തല്‍.ചിത്രത്തില്‍  ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ പുണ്യാളന്‍ അഗര്‍ബത്തീസിനെ രസകരമാക്കുന്നു.

ദുബായിലെ പ്രശസ്ത റേഡിയോ ജോക്കിയായ നൈല ഉഷയാണ് നായിക. നേരത്തെ കുഞ്ഞനന്തന്‍റെ കട എന്ന സലിം അഹമ്മദ് – മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നൈല മോഹന്‍ലാലിന്‍റെയും നായികയാകാനുള്ള തയ്യാറെടുപ്പിലാണ്.

പുണ്യാളനിലൂടെ ഗായക വേഷവും അണിഞ്ഞ ജയസൂര്യ അരങ്ങേറ്റം മോശമാക്കിയില്ല.. മികച്ച പ്രോജക്ടുകള്‍ തിരഞ്ഞെടുത്ത് സെലക്ടീവായി സിനിമകള്‍ ആസൂത്രണം ചെയ്യുകയാണെങ്കില്‍ ജയസൂര്യക്ക് ഇനിയും ഏറെ കാതങ്ങള്‍ മലയാള സിനിമയില്‍ താണ്ടുവാനാകും. ജയസൂര്യയുടെ ആദ്യ “സോളോ ഹിറ്റ്‌ ചിത്രം ” എന്ന നിലയിലും പുണ്യാളന്‍ ശ്രദ്ധേയമാകുന്നു. അടുത്തിടെയുള്ള ജയസൂര്യയുടെ വിജയ ചിത്രങ്ങളുടെ അഭിഭാജ്യ ഘടകം ” അനൂപ്‌ മേനോന്‍ ” ആയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് ജയസൂര്യ എന്ന നടന്‍റെ കരിയറില്‍ സുപ്രധാന  വഴിത്തിരിവാകും എന്ന് പ്രതീക്ഷിക്കാം.

SANU INDIA NEWS KOCHI

.

Leave a Reply