728-pixel-x-90-2-learn
728-pixel-x-90
<< >>

പുടിന്‍ പത്തിന് ഇന്ത്യയില്‍; 11ന് മോദിയുമായി ചര്‍ച്ച

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻപ്രസിഡന്റ് വ്ളാഡിമർ പുടിന്‍ ഈ മാസം പത്തിന് ഇന്ത്യയിലെത്തും. പതിനഞ്ചാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പുടിന്‍ ന്യൂഡൽഹിയിലെത്തുന്നത്.

ഡിസംബർ 11ന് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ചർച്ചയിൽ തന്ത്രപ്രധാനമായ നയതന്ത്ര ബന്ധങ്ങൾക്ക് ദീർഘകാല വീക്ഷണത്തോടെയുള്ള മാർഗരേഖ ഇരു രാജ്യങ്ങളും മുന്നോട്ടുവച്ചേക്കും. മോദിയും പുടിനും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ രണ്ട് തവണ കണ്ടുമുട്ടിയിരുന്നെങ്കിലും ഘടനാപരമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പുടിന്‍ അഭിസംബോധന ചെയ്യും.

പ്രതിരോധ മേഖലയില്‍ റഷ്യയുംപാക്കിസ്ഥാനും പരസ്പര സഹകരണം ശക്തിപ്പെടുത്താൻ ധാരണയായതിന് പിന്നാലെയാണ് പുടിൻ ഇന്ത്യയിലെത്തുന്നത്.പാക്കിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള അതൃപ്തി ഇന്ത്യ അറിയിച്ചേക്കാന്‍ സാധ്യതയുണ്ട്.

INDIANEWWS24 NEWDELHI

Leave a Reply