728-pixel-x-90-2-learn
728-pixel-x-90
<< >>

പുഞ്ചിരി മറക്കാതിരിക്കാന്‍ മോഹന്‍ലാലിന്റെ ഷോര്‍ട്ട്‌ഫിലിം

മോഹന്‍ലാല്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ഇന്റര്‍നെറ്റില്‍.ഓരോരുത്തരുടെയും വ്യക്തി ജീവിതത്തില്‍ അനാവശ്യമായി പുഞ്ചിരിയെ ഒഴിവാക്കുന്നതെന്തിനെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു.രമേശ് പിഷാരടി നിര്‍മിച്ച് ഹരി പി നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പേര് പുഞ്ചിരിക്കൂ പരസ്പരം എന്നാണ്.

മോഹന്‍ലാലിനൊപ്പം രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി, ധര്‍മജന്‍, പേളി മാണി തുടങ്ങിയവര്‍ ഇതില്‍ അഭിനയിച്ചിരിക്കുന്നു.പത്മശ്രീ മമ്മൂട്ടിയാണ് ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തത്.

പരസ്പരം പുഞ്ചിരിക്കാന്‍ എല്ലാവരോടുമുള്ള ആഹ്വാനമാണ് ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.വെറും 2 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം വളരെ നന്നായി തന്നെ അതിന്റെ സന്ദേശം കൈമാറുന്നുമുണ്ട.്ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ ഓരോ നിമിഷവും സന്തോഷഭരിതമാവട്ടെ എന്ന ലാലേട്ടന്‍ സ്‌റ്റൈല്‍ ഡയലോഗോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply