728-pixel-x-90-2-learn
728-pixel-x-90
<< >>

പുകവലി നിര്‍ത്തുന്നവര്‍ക്ക് ചൈന 2.4 ലക്ഷത്തിന്റെ സമ്മാനം നല്‍കും

ബെയ്ജിംങ്:ചൈനയില്‍ പുകവലി നിയന്ത്രിക്കാന്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍.തലസ്ഥാനത്തടക്കം പെരുകിയിട്ടുള്ള പുകവലിക്കാരുടെ എണ്ണം കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് പുകവലി നിര്‍ത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയിലധികം സമ്മാനം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

നൂറ് ദിവസത്തെ പുകവലി വിരുദ്ധ പരിപാടിയുടെ ഭാഗമായി പുകവലി എക്കാലത്തേക്കുമായി അവസാനിപ്പിക്കലാണ് ലക്ഷ്യമിടുന്നത്.പരിപാടിയില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ഇരുപതിനായിരം ചൈനീസ് യുവാന്‍ വരെ സമ്മാനമായി നല്‍കുമെന്നാണ് വാഗ്ദാനം.ഏകദേശം 2.46 ലക്ഷം രൂപ വരും.ജൂലൈ ഒന്നുമുതലാണ് ഈ പ്രത്യേക പുകയില വിരുദ്ധ പരിപാടിക്ക് തുടക്കമാകുന്നത്.ബെയ്ജിംങ് മുന്‍സിപ്പല്‍ കമ്മീഷന്റെ ആരോഗ്യവിഭാഗവും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

INDIANEWS24.COM Beijing

Leave a Reply