728-pixel-x-90-2-learn
728-pixel-x-90
<< >>

പുകവലി കുറയ്ക്കാന്‍ സുന്ദരിമാരുടെ സാമീപ്യം കുറയ്ക്കാമെന്ന് പഠനം

ലണ്ടന്‍:സുന്ദരിമാരായ പെണ്‍കുട്ടികളുടെ സാമീപ്യം യുവാക്കളില്‍ പുകവലി കൂട്ടാനിടയാക്കുമെന്ന് പഠനം.തായവനില്‍ നിന്നുള്ള ഒരു സംഘം ഗവേഷണ സംഘമാണ് രസകരമായ ഈ നിഗമനത്തിലെത്തിചേര്‍ന്നിരിക്കുന്നത്.

അടുത്തിടെ പഠന സംഘം 76 യുവാക്കളെ തിരഞ്ഞെടുത്തു പരീക്ഷിച്ച് കണ്ടെത്തിയാണിതെന്ന് സംഘം വ്യക്തമാക്കുന്നു.നിഗമനത്തിലെത്തി ചേര്‍ന്നതിങ്ങനെ:ഇവര്‍ തിരഞ്ഞെടുത്ത യുവാക്കള്‍ക്ക് കുറേ സുന്ദരിമാരുടെ ചിത്രം നല്‍കി കൂട്ടത്തില്‍ കൂടുതല്‍ സൗന്ദര്യമുള്ളവരെ കണ്ടെത്താന്‍ നിര്‍ദേശിച്ചു.ഇവര്‍ക്കരികിലേക്ക് സിഗരറ്റുകളും വച്ചുകൊടുത്തു.സുന്ദരിമാരില്‍ നിന്നും കൂടുതല്‍ സുന്ദരിയായവരെ കണ്ടെത്തുന്നതിനുള്ള പിരിമുറുക്കത്തില്‍ യുവാക്കള്‍ അനേകം സിഗരറ്റുകള്‍ വലിച്ചു തള്ളി.അതേ സമയം സൗന്ദര്യം കുറഞ്ഞ സ്ത്രീകളുടെ ചിത്രം നല്‍കി തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ അധികം സിഗരറ്റ് യുവാക്കള്‍ ഉപയോഗിച്ചില്ലെന്നും സംഘം പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സൗന്ദര്യമുള്ള സ്ത്രീകളുടെ സാമീപ്യം യുവാക്കളില്‍ സിഗരറ്റ് വലി കൂട്ടാനിടയാക്കുമെന്ന നിഗമനത്തിലെത്തിചേര്‍ന്നത്.

പുരുഷന്മാരുടെ മാനസികാവസ്ഥയെ സൗന്ദര്യമുള്ള സ്ത്രീകള്‍ കൂടുതലായി സ്വാധീനിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.പുകവലി കുറയ്ക്കണമെന്ന് യുവാക്കള്‍ ആഗ്രഹിച്ചാലും പങ്കാളികളുടെ സൗന്ദര്യം പലപ്പോഴും ഇതിന് വിലങ്ങുതടിയാവാറുണ്ടെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

INDIANEWS

Leave a Reply