728-pixel-x-90-2-learn
728-pixel-x-90
<< >>

പുകവലിക്കും വരുന്നു വമ്പന്‍ കടിഞ്ഞാണ്‍

ന്യൂഡല്‍ഹി:പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്നും 20,000 രൂവ വരെ പിഴയീടാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.ശുപാര്‍ശ മന്ത്രാലയം അംഗീകരിച്ചാല്‍ പിന്നെ പുകവലിക്കു വീഴാന്‍ പോകുന്ന വമ്പന്‍ പൂട്ടായിരിക്കും ഇത്.നിലവിലുള്ള 200 രൂപയുടെ പിഴ പലരും നിസ്സാരമായി കാണുന്നതിനാല്‍ ഈയിനത്തില്‍ നിരവധി തുകയാണ് സര്‍ക്കാരിലേക്ക് ഫൈനായി വന്നുകൊണ്ടിരിക്കുന്നത്.

പിഴയിനത്തിലുള്ള തുക വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വലിക്കാനുള്ള പ്രായപരിധി 18ല്‍ നിന്നും 25 ആക്കി വര്‍ദ്ധിപ്പിക്കാനും വിദഗ്ധസമിതിയുടെ ശുപാര്‍ശയിലുണ്ട്.രാജ്യത്ത് പുകയില ഉപഭോഗം പെരുകിവരുന്നതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചത്.

ചില്ലറയായി സിഗരറ്റ് വില്‍ക്കുന്നത് തടയണമെന്നും സിഗരറ്റ് പായ്ക്കറ്റിന് പുറത്ത് ചിത്രം സഹിതമുള്ള മുന്നറിയിപ്പ് നല്‍കാത്ത കമ്പനികള്‍ക്കെതിരായ പിഴയും വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. നിലവില്‍ അയ്യായിരം രൂപയില്‍ നിന്ന്യു പിഴ  അമ്പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ.

INDIANEWS24 NATIONAL DESK

Leave a Reply