728-pixel-x-90-2-learn
728-pixel-x-90
<< >>

പീര്‍ മുഹമ്മദിനെ മാപ്പിള കലാ വേദി കുവൈത്ത് ആദരിച്ചു

കുവൈത്ത് : അമ്പത് വര്‍ഷങ്ങളായി പതിനായിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ പാടിയ പ്രശസ്ത മാപ്പിളപ്പാട്  ഭാവ  ഗായകന്‍ പീര്‍ മുഹമ്മദിനെ  കുവൈത്ത് മാപ്പിള കലാ വേദി ആദരിച്ചു. കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി  ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം   അരങ്ങുകളില്‍ സജീവമല്ലായിരുന്നു. ഉറങ്ങിക്കിടക്കുമ്പോള്‍ സംഭവിച്ച പക്ഷാഘാതമാണ് ഈ മഹാഗായകനെ തളര്‍ത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. ഇപ്പോഴും ചികില്‍സയിലാണ്. എല്ലാ അവശതകളും മറന്ന്  അദ്ദേഹത്തിന്റെ മനോഹരമായ ഗാനാലാപനത്തിന് ആദര സമര്‍പ്പണ വേദി സാക്ഷ്യം വഹിച്ചു. കാഫ് മല കണ്ട പൂമ്പാറ്റ, നിസ്കാരപ്പായ നനഞ്ഞു കുതിര്‍ന്നല്ലോ, ഒട്ടകങ്ങള്‍ വരിവരിയായ് തുടങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹം മകന്‍ നാസിമിനൊപ്പം ആലപിച്ചു. തലശ്ശേരി കോടിയേരിയില്‍ നടന്ന ചടങ്ങില്‍ മാപ്പിള കലാ വേദി , കുവൈത്ത് പ്രസിഡന്റ്‌ ഹബീബുള്ള മുറ്റിച്ചൂര്‍  അധ്യക്ഷത വഹിച്ചു. പ്രസിദ്ധ സിനിമ ഗാനരചയിതാവും ഒട്ടേറെ സുപ്പര്‍ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ രചയിതാവുമായ കാനേഷ് പുനൂര്‍ സഹായധനം കൈമാറി.ഒമ്പതു വയസ്സ് മുതല്‍ മാപ്പിളപ്പാട്ട് ഗാനശാഖയെ മധുരമാര്‍ന്ന സ്വരഭംഗി കൊണ്ട് സമ്പുഷ്ടമാക്കിയ പീര്‍ മുഹമ്മദിനെ പോലുള്ള മഹാനായ പാട്ടുകാരനെ ആദരിച്ച കുവൈത്ത് മാപ്പിള കലാ വേദിയെ കാനേഷ് പുനൂര്‍ അഭിനന്ദിച്ചു.

രണ്ട് വര്‍ഷം മുമ്പ് കുവൈത്തിലെ മാപ്പിളപ്പാട്ട് കലാകാരന്മാരും അഭ്യുദയകാംക്ഷികളും  നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മാപ്പിള കലാ വേദിയുടെ അവശ കലാകര്‍ന്മാക്കുള്ള സഹായമാണ് പീര്‍ മുഹമ്മദിനെ തേടിയെത്തിയത്.  മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍സെക്രട്ടറി റഫീക്ക് കെ തലശ്ശേരി ഉത്ഘാടനം ചെയ്തു.തലശ്ശേരി  മുന്‍സിപ്പല്‍ അംഗം സൈറ മുഹമ്മദ്‌ , സജീവ്‌ മാണിയത്ത് , ബഷീര്‍ കൊയിലാണ്ടി, സമീര്‍ കൊയിലാണ്ടി  ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. റാഫി കാലിക്കറ്റ്‌ സ്വാഗതവും അന്‍വര്‍ സാദത്ത്‌ തലശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply